നടൻ വിജയ് ദേവരകൊണ്ടയുടെ 37-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രശ്മിക മന്ദാന പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ആരാധകരും സുഹൃത്തുക്കളും സിനിമാ ലോകത്തെ സഹപ്രവർത്തകരും താരത്തിന് ആശംസകൾ നേർന്നപ്പോൾ, അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രശ്മിക തങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചു.
സോഷ്യൽ മീഡിയയിലൂടെ വിജയ് ദേവരകൊണ്ടക്ക് ഹൃദയസ്പർശിയായ ഒരു കുറിപ്പും രശ്മിക പങ്കുവച്ചിട്ടുണ്ട്. “ഇന്ന് എന്റെ പ്രിയപ്പെട്ടവന്റെ ജന്മദിനമാണ്. ഞങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരുന്നു എന്ന് നോക്കാം... പക്ഷേ എല്ലാം റിവേഴ്സ് ഓഡറിൽ പറയണം.
ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് ആഘോഷത്തിനായി പോവുകയാണ്. അതിന് തൊട്ടുമുൻപ് ഞങ്ങൾ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്തു. വിജയ് ഒരു മീറ്റിങിനായി പോയ സമയത്ത് ഞാൻ കുറച്ച് കാർഡിയോ വ്യായാമങ്ങൾ ചെയ്തു. അതിനും മുൻപ് വിജയ്‍ക്ക് സ്നേഹം അറിയിക്കാൻ വീട്ടിലേക്കെത്തിയ ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകരെ കണ്ടിരുന്നു, എനിക്കും അവരിൽ നിന്ന് ഒരുപാട് സ്നേഹം കിട്ടി.
അതിരാവിലെ പപ്പാലുവിനും പപ്പക്കും ഷിമ്മുവിനും ഒപ്പം ഗുഡ് മോർണിങ് പറഞ്ഞായിരുന്നു തുടക്കം. വിജയ്‌യുടെ പിറന്നാൾ ആഘോഷിക്കാനായി ഷിമ്മു ഇവിടെ എത്തിയതോടെ ഇന്നത്തെ ദിവസം ശരിക്കും മനോഹരമായി!” രശ്മിക കുറിപ്പിൽ പറയുന്നു. ചിലപ്പോഴൊക്കെ ഷൂട്ടിങ് ഷെഡ്യൂളുകൾ അപ്രതീക്ഷിതമായി റദ്ദാക്കപ്പെടുന്നത് തനിക്ക് വലിയ സന്തോഷമാണെന്നും അത് തങ്ങൾക്ക് ഒരുമിച്ച് നിൽക്കാൻ സമയം നൽകാറുണ്ടെന്നും നടി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates