രശ്മികയ്ക്കൊപ്പം വിജയ് ദേവരകൊണ്ട റെഡ്ഡിറ്റ്
Entertainment

സിം​ഗിൾ അല്ലെന്ന് പറഞ്ഞതിന് പിന്നാലെ രശ്മികയ്ക്കൊപ്പം വിജയ് ദേവരകൊണ്ട; വൈറലായി ചിത്രങ്ങൾ

പ്രണയ ബന്ധത്തിലേക്ക് കടക്കുന്നതിന് മുമ്പ് ശക്തമായ ഒരു സൗഹൃദം കെട്ടിപ്പടുക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് താരം പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

എപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കാറുള്ള താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. കുറച്ച് വർഷങ്ങളായി ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ​ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട്. അതിനുള്ള കാരണം ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളാണ്.

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള പുതിയൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരു റെസ്റ്റൊറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്ന വിജയ്‌യുടെയും രശ്മികയുടെയും ചിത്രമാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് പങ്കുവച്ചിരിക്കുന്നത്. ശ്രീലങ്കയിൽ ചിത്രീകരണം പുരോ​ഗമിക്കുന്ന വിജയ് ദേവരകൊണ്ടെയുടെ വിഡി 12 എന്ന ചിത്രത്തിന്റെ ഇടവേളയിൽ നിന്നെടുത്ത ചിത്രമായിരിക്കും ഇതെന്നാണ് ആരാധകർ പറയുന്നത്.

എന്നാൽ നാളുകളായി പ്രണയത്തേക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതേക്കുറിച്ച് ഔദ്യോ​ഗിക വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം ഒരഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ വിജയ് ദേവരകൊണ്ട തുറന്നു പറഞ്ഞിരുന്നു.

താൻ ഇപ്പോൾ പ്രണയത്തിലാണെന്നും ഒപ്പം അഭിനയിച്ചിട്ടുള്ള നടിയെ പ്രണയിച്ചിട്ടുണ്ടെന്നും വിജയ് തുറന്ന് സമ്മതിക്കുകയും ചെയ്തു. എനിക്ക് 35 വയസായി. അതുകൊണ്ട് തന്നെ ഞാൻ ഇപ്പോഴും സിം​ഗിളായിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്ന് അവതാരകയോട് ചോദിച്ച് കൊണ്ടാണ് നടൻ സംസാരിച്ച് തുടങ്ങുന്നത്. ഒപ്പം അഭിനയിച്ച നടിയെ പ്രണയിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഒട്ടും മടിയില്ലാതെ ഉണ്ടെന്ന് നടൻ തുറന്ന് സമ്മതിക്കുകയും ചെയ്തു.

പ്രണയ ബന്ധത്തിലേക്ക് കടക്കുന്നതിന് മുമ്പ് ശക്തമായ ഒരു സൗഹൃദം കെട്ടിപ്പടുക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് താരം പറഞ്ഞു. ഞാൻ ഡേറ്റിന് പോകാറില്ല. ഒരാളെ പരിചയപ്പെട്ടതിന് ശേഷം വളരെക്കാലം സംസാരിച്ച് സൗഹൃദം കെട്ടിപ്പടുത്തതിന് ശേഷം മാത്രമാണ് താൻ ഡേറ്റിന് പോകാറുള്ളതെന്നും താരം പറഞ്ഞു.

ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചശേഷമാണ് വിജയിയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്നുള്ള ​റിപ്പോർട്ടുകൾ പ്രചരിച്ചു തുടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

SCROLL FOR NEXT