Rasika Dugal ഇന്‍സ്റ്റഗ്രാം
Entertainment

'സ്ത്രീവിരുദ്ധതയ്ക്കും പ്രൊപ്പഗാണ്ടയ്ക്കും കൂട്ടുനില്‍ക്കില്ല'; 'ആനിമല്‍' പോലുള്ള സിനിമകള്‍ ചെയ്യില്ലെന്ന് രസിക; പിന്നാലെ സൈബര്‍ ആക്രമണം

ആനിമലിനേക്കാളും സ്ത്രീവിരുദ്ധമാണ് മിര്‍സാപൂരെന്നും സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന് നടി രസിക ദുഗല്‍. പ്രൊപ്പഗാണ്ട സിനിമകളുടേയും ഭാഗമാകില്ലെന്നും രസിക ദുഗല്‍. തന്റെ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കാത്തതാണ് ഇത്തരം സിനിമകളൊന്നും അതിനാല്‍ താന്‍ ചെയ്യില്ലെന്നുമാണ് രസിക പറയുന്നത്. വീ ദ വിമണ്‍ ഏഷ്യാ ഇവന്റില്‍ സംസാരിക്കുകയായിരുന്നു രസിക.

''സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സിനിമകളിലും പ്രൊപ്പഗാണ്ട സിനിമകളിലും ഞാന്‍ അഭിനയിക്കില്ല. അത് രണ്ടും എനിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല'' എന്നാണ് രസിക പറയുന്നത്. പിന്നാലെ ആനിമല്‍ പോലുള്ള സിനിമകളില്‍ അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു രസികയുടെ മറുപടി. അതേസമയം കഥാപാത്രം തന്റെ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കുന്നത് ആകണമെന്നില്ലെന്നും രസിക പറഞ്ഞു.

''എന്റെ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കാത്തൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ എനിക്ക് സന്തേഷമേയുള്ളൂ. ഞാന്‍ ചെയ്യാറുമുണ്ട്. ജീവിതത്തില്‍ ഞാന്‍ ബീന തൃപാഠിയെപ്പോലെ ആളുകളെ കൊല്ലുകയോ പുരുഷന്മാരെ മുതലെടുക്കുകയോ ചെയ്യുന്ന ആളല്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. അതിലൂടെ ആ കഥാപാത്രങ്ങളുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കും. അതിനുവേണ്ടിയാണ് ഞാന്‍ അഭിനയിക്കുന്നതു തന്നെ. പക്ഷെ സിനിമയുടെ രാഷ്ട്രീയം എന്റെ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കണം എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്'' എന്നാണ് രസിക പറഞ്ഞത്.

താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താരത്തിന്റേത് ഇരട്ടത്താപ്പാണെന്നാണ് ചിലര്‍ പറയുന്നത്. മിര്‍സാപൂര്‍ ചെയ്തയാള്‍ ഇങ്ങനെ പറയുന്നത് ഇരട്ടത്താപ്പാണെന്നാണ് ഗായിക മാലി അവസ്തി പറയുന്നുണ്ട്. ആനിമല്‍ പോലൊരു സിനിമ ചെയ്യില്ലെന്ന് പറയുന്നത് കിട്ടാത്ത മുന്തിരി പുളിക്കും എന്നതിന് തുല്യമാണെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്. ആനിമലിനേക്കാളും സ്ത്രീവിരുദ്ധമാണ് മിര്‍സാപൂരെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നുണ്ട്.

എന്നാല്‍ മിര്‍സാപൂരിനെക്കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് രസിക പറഞ്ഞതിന്റെ അര്‍ത്ഥം മനസിലായിട്ടില്ലെന്നാണ് മറ്റ് ചിലരുടെ പ്രതികരണം. സ്ത്രീവിരുദ്ധതയേയും വില്ലന്മാരേയും ആഘോഷിക്കുകയല്ല സീരീസ് ചെയ്യുന്നതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. രസിക പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിക്കുന്ന ഡല്‍ഹി ക്രൈമിന്റെ പുതിയ സീസണ്‍ ഈയ്യടുത്താണ് റിലീസ് ചെയ്തത്.

Rasika Dugal says she will not be a part of movies like animal. she is not ready to movies that celebrates misogyny and and propaganda films.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട്? ഹോസ്ദുര്‍ഗ് കോടതിയില്‍ വന്‍ പൊലീസ് സന്നാഹം

വളർത്ത് മൃഗങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കുവൈത്ത്

മാത്യു ഹെയ്ഡന്‍ നഗ്നനായി നടക്കേണ്ട! റൂട്ട് ഓസീസ് മണ്ണില്‍ സെഞ്ച്വറിയടിച്ചു (വിഡിയോ)

'മധുരം വിളമ്പുന്ന ഡിവൈഎഫ്‌ഐക്കാരാ.. ഉളുപ്പുണ്ടോ...', ചോദ്യങ്ങളുമായി അബിന്‍ വര്‍ക്കി

സൗഹൃദത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ കൊണ്ടുവന്നതല്ല; പിന്തുണച്ചത് സംഘടനാ പ്രവര്‍ത്തനത്തെ, മറ്റ് രീതികളെയല്ല; രാഹുലിനെ തള്ളി ഷാഫി പറമ്പില്‍

SCROLL FOR NEXT