Ratheena about Pathirathri ഫെയ്സ്ബുക്ക്
Entertainment

'ഇതെനിക്ക് വെറുമൊരു സിനിമയല്ല, നിശബ്ദത പാലിക്കാന്‍ വിസമ്മതിച്ച ഒരു ശബ്ദം'; പാതിരാത്രിയെക്കുറിച്ച് രത്തീന

ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളില്‍ ഒന്നാണ് ഇന്ന്

സമകാലിക മലയാളം ഡെസ്ക്

നവ്യ നായര്‍ നായികയായ പാതിരാത്രി തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പുഴുവിന് ശേഷം രത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാത്രി. സൗബിന്‍ ഷാഹിര്‍, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവ്യ നായര്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം എന്നതും പാതിരാത്രിയുടെ പ്രത്യേകതയാണ്.

പാതിരാത്രി തിയേറ്ററിലെത്തുമ്പോള്‍ സംവിധായക സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളില്‍ ഒന്നാണിതെന്നാണ് രത്തീന പറയുന്നത്. പാതിരാത്രി വെറുമൊരു സിനിമയല്ലെന്നും നിശബ്ദത പാലിക്കാന്‍ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണെന്നും രത്തീന പറയുന്നുണ്ട്.

''തിയേറ്ററിലെ വലിയ സ്‌ക്രീനില്‍ എന്റെ സിനിമ തെളിഞ്ഞു വരുന്നത് സ്വപ്നം കണ്ടു നടന്ന എനിക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളില്‍ ഒന്നാണ് ഇന്ന് . പുഴുവിന് ശേഷം ഞാന്‍ സംവിധാനം ചെയ്യുന്ന 'പാതിരാത്രി' ഇന്ന് റിലീസ് ആവുകയാണ് . പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല. നിശബ്ദത പാലിക്കാന്‍ വിസമ്മതിച്ച ഒരു ശബ്ദം കൂടിയാണ് .നിങ്ങള്‍ തന്ന സ്‌നേഹവും പ്രോത്സാഹനവും കരുതലും വിലമതിക്കാനാവാത്തതാണ്. സിനിമ തിയേറ്ററില്‍ തന്നെ കാണണം. അഭിപ്രായം അറിയിക്കണം. കൂടെയുണ്ടാവണം'' എന്നാണ് രത്തീനയുടെ കുറിപ്പ്.

മമ്മൂട്ടി നായകനായ പുഴുവിലൂടെയാണ് രത്തീന സംവിധാനത്തിലേക്ക് എത്തുന്നത്. രത്തീനയുടെ രണ്ടാമത്തെ ചിത്രമാണ് പാതിരാത്രി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ.വി അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവരാണ് സിനിമയുടെ നിര്‍മാണം. ഹരിശ്രീ അശോകന്‍, ആത്മീയ, ശബരീഷ് വര്‍മ, അച്യുത് കുമാര്‍, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Ratheena says Pathirathri is not just a cinema for her. It's a voice that refused to go silent. movie hits theatre today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്

14 വർഷത്തിലേറെയായി അത്താഴം കഴിച്ചിട്ടില്ല, ശരീരം മെലിയാൻ മുത്തച്ഛന്റെ റൂൾ; ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തി മനോജ് ബാജ്പേയ്

ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇക്കാര്യം ചെയ്തില്ലേ?, ഇനി ദിവസങ്ങൾ മാത്രം; പാൻകാർഡ് പ്രവർത്തനരഹിതമാകും

SCROLL FOR NEXT