രവീണ ടണ്ടന്‍ ഇൻസ്റ്റ​ഗ്രാം
Entertainment

'ആരെയും വണ്ടി ഇടിച്ചിട്ടില്ല, ആക്രമിക്കപ്പെട്ടത് രവീണ ടണ്ടന്‍': സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പര്‍ദയിട്ട സ്ത്രീകളുടെ സമീപത്തിലൂടെ വാഹനം കടന്നു പോകുന്നത് വിഡിയോയില്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

വീണ ടണ്ടന്റെ കാര്‍ ഇടിച്ചതുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുന്നതിനിടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നടിയുടെ വീടിന് വെളിയില്‍ നിന്നുള്ളതാണ് വിഡിയോ. പര്‍ദയിട്ട സ്ത്രീകളുടെ സമീപത്തിലൂടെ വാഹനം കടന്നു പോകുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ വണ്ടി ഇടിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്ല.

വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ സമീപത്തിലൂടെ യുവതികള്‍ പോകുന്നുണ്ട്. കൂട്ടത്തില്‍ ഒരു സ്ത്രീ ഡ്രൈവറെ ചോദ്യം ചെയ്യുന്നതും വിഡിയോയില്‍ കാണാം. ഇത് കാര്യമാക്കാതെ വണ്ടി തിരിച്ച് നടിയുടെ വീടിനുള്ളിലേക്ക് കയറ്റുകയായിരുന്നു. ഈ തര്‍ക്കമാണ് പ്രശ്‌നങ്ങളില്‍ കലാശിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ നടിക്കു നേരെയാണ് അക്രമമുണ്ടായത് എന്ന ആരോപണവുമായി നടിയുടെ അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തി. വീടിന് അകത്തേക്ക് അതിക്രമിച്ചു കയറാനാണ് അവര്‍ ശ്രമിച്ചതെന്നും ആരോപിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ അവരെ വണ്ടി തൊടുക പോലും ചെയ്തില്ല എന്ന് വ്യക്തമാണ്. വീടിനുള്ളിലേക്ക് കയറിയതിനു ശേഷം ഡ്രൈവറോട് സംസാരിക്കണമെന്ന് ആള്‍ക്കൂട്ടം ആവശ്യപ്പെട്ടു. ഇവരെ തടയുന്നതിനിടെ ഡ്രൈവര്‍ക്കും വാച്ച്മാനും ആക്രമിക്കപ്പെട്ടു. ഇത് കണ്ടാണ് രവീണ പ്രശ്‌നത്തില്‍ ഇടപെട്ടത്. അതിനിടെ താരത്തിന് നേരെ ആക്രമണമുണ്ടായി.

തന്നെ തല്ലരുതെന്ന് രവീണ പറയുന്ന വിഡിയോ നേരത്തെ വൈറലായിരുന്നു. രവീണയും ഡ്രൈവറും ചേര്‍ന്ന് തന്റെ അമ്മയേയും സഹോദരിമാരെയും ആക്രമിച്ചു എന്ന ആരോപണവുമായി ഒരു യുവാവ് രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT