Ravi Mohan ഇൻസ്റ്റ​ഗ്രാം
Entertainment

'പുരുഷൻമാരാണ് ഏറ്റവും വലിയ ഇരകൾ; സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു'

നിങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ

Author : സമകാലിക മലയാളം ഡെസ്ക്

തന്റെ വ്യക്തി ജീവിതത്തിലുണ്ടായ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ രവി മോഹൻ. തന്റെ ഹൃദയശുദ്ധിയെക്കുറിച്ച് ഒരുനാൾ എല്ലാവർക്കും മനസിലാകുമെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. പുരുഷന്മാരാണ് ലോകത്തെ ഏറ്റവും വലിയ അതിജീവിതർ എന്നും രവി മോഹൻ കുറിച്ചു.

ഒരു റിസോർട്ടിൽ സമയം ചെലവഴിക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ്, തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയെന്നോണം താരം മനസ്സ് തുറന്നത്. "ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുകയാണ്. ഇതൊരിക്കൽ കൂടി എഴുതണമെന്ന് എനിക്ക് തോന്നി. നിങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ, കാരണം സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു.

പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്. സ്നേഹിക്കുന്നവർക്കായി ഞാൻ എന്താണ് ചെയ്തതെന്നും എന്റെ ഹൃദയശുദ്ധിയും ഒരു ദിവസം നിങ്ങൾ എല്ലാവരും മനസ്സിലാക്കും. ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കൂ, നിങ്ങളുടെ മോശം ചിന്തകൾ നിങ്ങളിൽ തന്നെ വയ്ക്കുക. ഞാൻ എന്റെ വഴിക്ക് പോവുകയാണ്.’’–രവി മോഹൻ കുറിച്ചു.

മുൻ ഭാര്യ ആർതിയുമായുള്ള രവി മോഹന്റെ വിവാഹമോചനം സോഷ്യൽ മീഡിയയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. ​ഗായിക കെനീഷ ഫ്രാൻസിസുമായുള്ള രവി മോഹന്റെ സൗഹൃദവും ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു. അഭിനയത്തിനൊപ്പം തന്നെ നിർമാണ രം​ഗത്തേക്ക് കൂടി കടന്നിരിക്കുകയാണ് രവി മോഹനിപ്പോൾ.

Cinema News: Actor Ravi Mohan talks about his life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

'വീട്ടിൽ പോകു'... ആ പറഞ്ഞത് വൈഭവിനെ ചൊടിപ്പിച്ചു; കലിയടങ്ങാത്തതിന്റെ കാരണം...

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 524 Lottery result

അവളെ അവർ മാനസികമായി പീഡിപ്പിച്ചിരുന്നു, പിന്നില്‍ കരുത്തര്‍; സുശാന്തിനെക്കുറിച്ച് സംസാരിച്ച് ജൂണ്‍ 14 ന് തന്നെ ജീവനൊടുക്കി: സഹോദരന്‍

SCROLL FOR NEXT