Remya Panicker 
Entertainment

സ്വകാര്യതയില്‍ നിന്നുള്ള നിമിഷങ്ങള്‍ പുറത്ത് പ്രചരിപ്പിച്ചു; മാന്യത കാണിക്കേണ്ടത് വീഡിയോ എടുക്കുന്നവര്‍; തുറന്നടിച്ച് രമ്യ പണിക്കര്‍

എന്റേതു മാത്രമല്ല, മറ്റു ചില ആര്‍ട്ടിസ്റ്റുമാരുടെയും വീഡിയോകള്‍ ഇതുപോലെ പ്രചരിക്കുന്നതായി കാണുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോകള്‍ക്കെതിരെ നടി രമ്യ പണിക്കര്‍. വീടിന്റെ സ്വകാര്യതയിലെടുത്ത വിഡിയോ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നാണ് രമ്യ പണിക്കര്‍ പറയുന്നത്. മാന്യത കാണിക്കേണ്ടത് വീഡിയോയില്‍ ഉള്ളവര്‍ മാത്രമല്ല എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാണെന്നും രമ്യ പറയുന്നു. ആ വാക്കുകളിലേക്ക്:

''ഇന്നലെ ആറ്റുകാല്‍ അമ്മയുടെ പൊങ്കാല പ്രമാണിച്ച് ഞാന്‍ എന്റെ വീട്ടില്‍ അച്ഛനും അമ്മയും കൂടെ, വളരെ സ്വകാര്യതയോടും പ്രൈവസിയോടും കൂടിയാണ് പൊങ്കാല അര്‍പ്പിച്ചത്. സന്തോഷത്തോടെ പൊങ്കാല ഇട്ടുകൊണ്ടിരുന്ന സമയത്ത് ചില ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് എത്തി വിശേഷങ്ങള്‍ ചോദിക്കാമെന്ന നിലയില്‍ വീഡിയോയും ചിത്രങ്ങളും എടുത്ത് മടങ്ങി.

പൊങ്കാല ഇടുമ്പോള്‍ അടുപ്പ് മുറ്റത്ത് തറയില്‍ വെച്ചാണ് നില്‍ക്കുന്നത്. തീയുടെയും പായസത്തിന്റെയും അരിയുടെയും കാര്യങ്ങളില്‍ മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍, ആരൊക്കെ എങ്ങനെയൊക്കെ സൂം ചെയ്ത് ചിത്രീകരിക്കുന്നു എന്നത് ശ്രദ്ധിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അതും സ്വന്തം വീടിന്റെ കംഫര്‍ട്ട് സോണില്‍ നില്‍ക്കുന്ന സമയത്ത്.

പ്രതീക്ഷിക്കാതെ എത്തി ചിത്രീകരിച്ച ചില വീഡിയോകള്‍ പിന്നീട് പുറത്തുവന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്റേതു മാത്രമല്ല, മറ്റു ചില ആര്‍ട്ടിസ്റ്റുമാരുടെയും വീഡിയോകള്‍ ഇതുപോലെ പ്രചരിക്കുന്നതായി കാണുന്നു.

അതുകൊണ്ട് ഒരു വിനീതമായ അഭ്യര്‍ത്ഥന നിങ്ങളോടുള്ള വിശ്വാസത്തിലാണ് ഞങ്ങള്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത്. ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങളുടേയും ആണ്. ഒരു പോസ്റ്റോ വീഡിയോയോ പങ്കുവെക്കുന്നതിന് മുമ്പ് ഒരിക്കല്‍ അല്ലെങ്കില്‍ രണ്ടിക്കല്‍ ആലോചിക്കണം. അത് നിങ്ങളുടെ കള്‍ച്ചറിനെയും പ്രൊഫഷണലിസത്തെയും പ്രതിഫലിപ്പിക്കുന്നതാണ്.

വീട്ടിലെത്തിയ എല്ലാ മീഡിയ സുഹൃത്തുക്കളോടും ഞങ്ങള്‍ മാന്യമായിട്ടാണ് പെരുമാറിയത്. വീട്ടിലെ സ്വകാര്യതയില്‍ നിന്നുള്ള നിമിഷങ്ങള്‍ എടുത്ത് പുറത്ത് പ്രചരിപ്പിച്ചതിന് ശേഷം, നമ്മളോട് തന്നെ കൂടുതല്‍ ശ്രദ്ധിക്കണം, കോസ്റ്റ്യൂം മാന്യമായിരിക്കണം എന്ന് പറയുന്നത് ശരിയായ സമീപനം അല്ല.

മാന്യത കാണിക്കേണ്ടത് വീഡിയോയില്‍ ഉള്ളവര്‍ മാത്രമല്ല എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാണ്.

ഇതാണ് പറയാനുള്ളത്.''

നന്ദി.

Remya Panicker slams online media for capturing and circulating her inappropriate videos during Ponkala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, ചേരാനല്ലൂരില്‍ തടങ്കലില്‍ പാര്‍പ്പിച്ച 7 ഇതര സംസ്ഥാനക്കാരെ രക്ഷിച്ച് പൊലീസ്; പ്രതി പിടിയില്‍

'ജിഹാദി കമ്യൂണിസ്റ്റ്'; 'ഒരു കൊമ്പത്തെ തമ്പുരാന്റെയും, ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, പോ പുല്ലേ എന്ന് പറയാത്തത്....'

'ഈ യാത്ര അധികമുണ്ടാകില്ല'; തളിപ്പറമ്പ് എംഎല്‍എ ടികെ ഗോവിന്ദന് വധഭീഷണി; പരാതി

കണ്ണൂരിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ കള്ളനോട്ട്; പിടികൂടിയത് 500ന്റെ 8 നോട്ടുകള്‍

SCROLL FOR NEXT