കിച്ചു സുധി (രാഹുൽ ദാസ്) ക്കെതിരെ രേണു സുധി വീണ്ടും രംഗത്ത്. രാഹുൽ ദാസ് മാത്രമല്ല, സുധിക്ക് മകൻ. റിതുൽ ദാസുമുണ്ട്. തന്നെ വേണ്ടാത്തവരെ തനിക്കും വേണ്ടെന്ന് രേണു പറഞ്ഞു. പൊന്നു പോലെ നോക്കിയതാ താനെന്നും തന്റെ കൂടെ തന്നെയല്ലേ അവൻ ഏഴ് വർഷവും ജീവിച്ചതെന്നും രേണു പറഞ്ഞു.
അതെല്ലാം കിച്ചു മറന്നാണ് ഇപ്പോൾ ജീവിക്കുന്നതെന്നും രേണു മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "എന്റെ വളർത്തു മകനാണ് രാഹുൽ ദാസ് എന്ന കിച്ചു. അതെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഈ ഒരു അഞ്ച് മാസം മുൻപ് വരെ ഈ ഒരു ബന്ധം വളരെ ദൃഢമായി പോയിക്കൊണ്ടിരുന്നതാണ്.
ചിലപ്പോൾ അതിനകത്ത് അസ്വാരസ്യങ്ങൾ കാണുമായിരിക്കാം. എല്ലാം മറന്നു കൊണ്ടും എല്ലാം ക്ഷമിച്ചു കൊണ്ടും തന്നെയാണ് ഞാൻ മുന്നോട്ട് പോകുന്നത്. അഞ്ച് മാസം മുൻപും ഞാൻ സഹായിച്ചു കൊണ്ടിരുന്ന വളർത്തു മകൻ തന്നെയാണ്. അങ്ങനെ തന്നെയേ ഞാൻ പറയുന്നുള്ളൂ. പക്ഷേ അതിനകത്ത് പല കറുത്ത കൈകളും ചേർന്നു.
ഇന്നുവരെ എന്റെ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഒരു നെഗറ്റീവും ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ എനിക്ക് ഇന്ന് പറയണം. ഇതിന്റെ പേരിൽ ഇനി വിവാദമുണ്ടായാലും നെഗറ്റീവ് കമന്റ്സ് വന്നാലും എന്നെ ശപിച്ചാലും എനിക്ക് വേണ്ടി പ്രാർഥിക്കുന്ന കുറച്ചു നല്ല ആളുകളും എന്റെ വീട്ടുകാരും ഉള്ളിടത്തോളം കാലം ഞാൻ താഴെ വീഴത്തില്ല. 11 വയസിൽ, അന്ന് പെറ്റത്തള്ള ഉണ്ടായിരുന്നു. പിന്നെയാണ് അവർ മരിച്ചത്.
പെറ്റത്തള്ള ഉപേക്ഷിച്ച ഒരു കുഞ്ഞിനെയും രണ്ടാം ഭാര്യ ഉപേക്ഷിച്ച ഒരു ഭർത്താവിനെയും ഞാൻ നോക്കിയതാണോ തെറ്റ് ?. അയാളെ (സുധി) സ്നേഹിച്ച്, ആ കുഞ്ഞിനെ ഞാൻ ബോർഡിങ്ങിൽ നിർത്തിയോ. ഒരു വാക്ക് കൊണ്ട് പോലും ഞാൻ വേദനിപ്പിച്ചിട്ടില്ല, 11 വയസുള്ള ആ കുട്ടിയെ. 11 വയസ് മുതൽ സുധിച്ചേട്ടൻ മരിച്ച് ഒരു വർഷം കഴിയുന്നതു വരെ എന്റെ കൂടെ തന്നെയായിരുന്നു.
ഞാനൊരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ വേദനിപ്പിച്ചിട്ടില്ല. അവൻ ചെയ്ത തെറ്റുകളെല്ലാം ഞാൻ മറന്നു, ക്ഷമിച്ചു. അതാണോ ഞാൻ ചെയ്ത തെറ്റ് ?. രാഹുൽ ദാസ് മാത്രമല്ല, സുധിക്ക് മകൻ. റിതുൽ ദാസുമുണ്ട്. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട. അവരെ വേണ്ട ഇവരെ വേണ്ട എന്നൊന്നും ഞാൻ എന്റെ ഇളയ മകനോടും പറഞ്ഞിട്ടില്ല. രാഹുൽ ദാസിന് എന്തും പറയാം, അത് കുഞ്ഞ്. രേണു സുധിയും അവരുടെ വീട്ടുകാരും നികൃഷ്ട ജീവികൾ.
പല കാര്യങ്ങളിലും ഞാൻ മൗനം പാലിച്ചിരുന്നു. ഇനി അങ്ങനെ മൗനം പാലിക്കുന്നില്ല. മൗനം പാലിച്ചിട്ട് എനിക്കെന്തെങ്കിലും കിട്ടിയോ. ഇന്ന് പൊക്കി പിടിക്കുന്നവരുണ്ടല്ലോ. 11 വയസ് മുതൽ 18 വയസ് വരെ അമ്മ ഉപദ്രവിച്ചെന്ന് പറഞ്ഞ് എന്താണ് അവൻ അന്ന് പോയി നിൽക്കാതിരുന്നത് ?. ഇന്ന് 22 വയസുള്ള യുവാവാണ് അവൻ. ഇന്ന് പൈസയുമുണ്ട് ആവശ്യത്തിന്. അന്ന് ഒന്നുമില്ലായിരുന്നപ്പോൾ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് വിഷമമുണ്ട്.
അതുകൊണ്ടാണ് ഞാൻ പറയുന്നത്. എന്റെ ഭർത്താവിനെപ്പറ്റിയോ അവരുടെ വീട്ടുകാരെപ്പറ്റിയോ ഞാനിതുവരെ ഒന്നും പറഞ്ഞിട്ടില്ല. അത്രയും ഞാൻ അനുഭവിച്ചു. കാൻസർ വന്ന് കിടന്നിട്ട് എന്നെ ഒരു നോക്ക് ഒന്ന് കാണാൻ വന്നില്ല. ആരുടെ വിഷമമാണ് രാഹുലിന് തീർക്കാനുള്ളത് ?. ഇന്ന് വരെ എന്നെ വിളിച്ചിട്ടില്ല. ഞാൻ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എന്തിനാണ് ?.
എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട. അതിന്റെ പേരിൽ എന്നെ തൂക്കി കൊല്ലുവാണെങ്കിൽ കോടതി തൂക്കി കൊല്ലട്ടേ. ഇങ്ങനെയൊരു ജീവിതത്തേക്കാളും നല്ലത് അതാണ്. 11 വയസ് മുതൽ 18 വയസുവരെ എല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ. കുഞ്ഞ് കൊച്ചൊന്നും അല്ലായിരുന്നല്ലോ. ഞാൻ അനുഭവിച്ചതും, അന്ന് സാമ്പത്തിക ബുദ്ധിമുട്ടുകളുമൊക്കെ വന്നു. അന്ന് പോലും ഇവനെ പട്ടിണിക്ക് ഇട്ടിട്ടില്ല.
ഞാൻ പട്ടിണി കിടന്നിട്ടുണ്ട്. സുധിയും ഞാനും പട്ടിണി കിടന്നിട്ടുണ്ട്. ഈ പിള്ളേരെ ഞങ്ങൾ പട്ടിണിക്കിട്ടിട്ടില്ല. അതൊക്കെ എന്ത് കൊണ്ട് മറക്കുന്നു ?. എനിക്കെതിരെ ഓരോ വ്ലോഗർമാർക്ക് വിവരങ്ങൾ കൊടുക്കുക. ഇതൊക്കെ ഞാൻ പിന്നീടാണ് അറിഞ്ഞത്. അതിലൂടെ അവന് വല്ല പൈസയും കിട്ടുമായിരിക്കും. 11 വയസുള്ള ഒരു കുഞ്ഞിനെ കൊണ്ടുവന്നപ്പോൾ ഞാൻ എങ്ങനെയാണ് നോക്കിയതെന്ന് സുധിക്ക് അറിയാം.
എന്റെ വീട്ടുകാർക്ക് അറിയാം, ബന്ധുക്കൾക്കും അയൽപ്പക്കംകാർക്കും അറിയാം. അതെല്ലാം അവൻ മറന്നു. മറന്നാണിപ്പോൾ പെരുമാറുന്നത്. എനിക്കൊന്നും വേണ്ട. രാഹുൽ സന്തോഷമായി ബിസിനസും ചെയ്ത് ബിഗ് ബോസിലും കയറുവാണേൽ കയറട്ടേ. എനിക്ക് ഒരു രൂപ തന്നിട്ടുമില്ല, എനിക്ക് വേണ്ട. കാൻസർ ആയി കിടക്കുവല്ലേ. വിഷമം ഉള്ളവരുടെ വിഷമം തീർക്കാനാണോ വന്നത്.
ഇവിടെ വന്നുവെന്നാണ് അറിഞ്ഞത്. ഞാൻ അന്ന് ഐസിയുവിൽ ആയിരുന്നു. എന്തിന് പരിസരം നിരീക്ഷിക്കാനോ ?. ഞാൻ ഇനി എഴുന്നേൽക്കില്ല എന്ന് വിചാരിച്ചോ ?. അമ്മയുടെ സബ്സ്ക്രിപ്ഷനിൽ കിട്ടിയ പൈസയും ഞാൻ കൊടുത്തിട്ടുണ്ടല്ലോ ഒരുപാട്.
അതും മേടിച്ചിട്ട് അല്ലേ എന്നെ ഈ കുറ്റം പറയുന്നത്. അപ്പോൾ ആരുടെ ഭാഗത്താ ന്യായം. പൊന്നു പോലെ നോക്കിയതാ ഞാൻ. എന്റെ കൂടെ തന്നെയല്ലേ ഏഴ് വർഷവും ജീവിച്ചത്. അമ്മ എന്ന് തന്നെയല്ലേ വിളിച്ചോണ്ടിരുന്നതും". - രേണു സുധി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates