'എന്റെ മനസാക്ഷി അതിന് അനുവദിക്കുന്നില്ല; പ്രൊമോട്ട് ചെയ്യാൻ മാത്രം നല്ല കാര്യമല്ല അത്'; സണ്ണി ഡിയോൾ

എനിക്ക് അത്തരം വലിയ ഓഫറുകൾ വരാറുണ്ട്.
Sunny Deol
Sunny Deol വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

പാൻ മസാല പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് നടൻ സണ്ണി ഡിയോൾ. തനിക്ക് വിശ്വാസമില്ലാത്ത കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ പിന്തുണയ്ക്കാത്ത ഉല്പന്നങ്ങൾ പ്രചരിപ്പിക്കാൻ മനസ്സാക്ഷി അനുവദിക്കാത്തതിനാലാണ് ഇത്തരം ഓഫറുകൾ നിരസിച്ചതെന്നും നടൻ വ്യക്തമാക്കി.

ശുഭങ്കർ മിശ്രയുമായുള്ള പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു സണ്ണി. "ഞാൻ പാൻ മസാല പരസ്യങ്ങൾ ഒരിക്കലും ചെയ്യില്ല. ഞാൻ അങ്ങനെയൊന്നും ചെയ്യില്ല. എനിക്ക് അത്തരം വലിയ ഓഫറുകൾ വരാറുണ്ട്. പക്ഷേ ഞാൻ അതൊക്കെ നിരസിക്കാറുണ്ട്. എനിക്ക് വിശ്വാസമില്ലാത്ത എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

എനിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിയില്ല. പ്രൊമോട്ട് ചെയ്യാൻ മാത്രം, ഒരു നല്ല കാര്യമാണ് ഇതെന്ന് എനിക്ക് തോന്നുന്നില്ല. ഞാനിതുപോലെ ഒരുപാട് കാര്യങ്ങൾ ഞാൻ ചെയ്യാറില്ല. കാരണം എന്റെ മനസാക്ഷി അതിന് അനുവദിക്കുന്നില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു". - സണ്ണി ഡിയോൾ പറഞ്ഞു.

അമിതാഭ് ബച്ചൻ, ഷാരുഖ് ഖാൻ, ഹൃത്വിക് റോഷൻ, അജയ് ദേവ്ഗൺ തുടങ്ങിയ പ്രമുഖ താരങ്ങൾ നിരന്തരം ഇത്തരം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ എന്തുകൊണ്ടാണ് താൻ അതിൽ ഇല്ലാത്തത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. "ഞാൻ ഇന്ത്യയെയും രാജ്യത്തിന്റെ തനതായ രീതികളെയും പ്രതിനിധീകരിക്കുമ്പോൾ, എങ്ങനെയോ പരസ്യങ്ങൾ എന്റെ അടുക്കൽ എത്തുന്നില്ല.

എന്തുകൊണ്ടാണ് അവ എന്റെ അടുക്കൽ വരാത്തതെന്ന് എനിക്ക് അറിയില്ല. മുൻപ് സിനിമകൾ വരാത്തതു പോലെ, പരസ്യങ്ങളുടെ കാര്യത്തിലും എനിക്കത് അറിയില്ല".- സണ്ണി ഡിയോൾ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഷാരുഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷറോഫ് എന്നിവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് സണ്ണിയുടെ പ്രതികരണം. വിമൽ ഏലൈച്ചി എന്ന ഉത്പന്നത്തിന്റെ പരസ്യത്തിൽ അഭിനയിച്ചതിനാണ് ഇവർക്കെതിരെ നടപടി.

Sunny Deol
'മകളാകാൻ പ്രായമുള്ള പെൺകുട്ടിക്കൊപ്പം ഡേറ്റിങ്, കുറച്ചെങ്കിലും നാണം വേണ്ടേ ?'; ഭാര്യയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ​ഗോവിന്ദ
Sunny Deol
'വേടനെ എതിർത്തു, അതോടെ ദലിത്‌ സമൂഹം അനാവശ്യമായി എന്റെ ശത്രുവായി; എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം'
Sunny Deol
"നന്ദന'ത്തിന്റെ ലൊക്കേഷനിൽ പോയാണ് നവ്യയെ പഠിപ്പിച്ചത്, അവർ എന്നോട് പറഞ്ഞ വാക്ക് ഇന്നും വേ​ദനയാണ്; ഈ നിമിഷം വരെ നവ്യയെ കണ്ടിട്ടില്ല'
Summary

Actor Sunny Deol reveals why he says no to pan masala ads.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madonna Sebastian
Gabri
Mani Ratnam, Prasanth Punnapra
Roja
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com