'മകളാകാൻ പ്രായമുള്ള പെൺകുട്ടിക്കൊപ്പം ഡേറ്റിങ്, കുറച്ചെങ്കിലും നാണം വേണ്ടേ ?'; ഭാര്യയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ​ഗോവിന്ദ

പുറത്ത് ലഭ്യമായ ജോലികളൊന്നും ഞാൻ ചെയ്യുന്നില്ല.
Govinda, Sunita Ahuja, Komal Rani Swarnkar
Govinda, Sunita Ahuja, Komal Rani Swarnkarവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
2 min read

ബോളിവുഡ് നടൻ ഗോവിന്ദയുടെ പുതിയ പ്രണയത്തെ കുറിച്ച് പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ സുനിത അഹൂജ. 'മകളാകാന്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടിക്കൊപ്പമാണ് ഇപ്പോള്‍ ഗോവിന്ദയുടെ സഞ്ചാരം' എന്നായിരുന്നു പാപ്പരാസികളോട് സുനിത പറഞ്ഞത്. പുതുമുഖ താരമായ കോമള്‍ റാണി സ്വരാങ്കറുമൊത്ത് ഗോവിന്ദ പൊതുവേദികളിലെത്തുന്നത് ബോളിവുഡില്‍ ചർച്ചയായി മാറിയിരുന്നു.

കോമളിനൊപ്പം ഗോവിന്ദയെ വിമാനത്താവളത്തില്‍ കണ്ടല്ലോ എന്ന് പാപ്പരാസികള്‍ പറഞ്ഞതോടെയാണ് സുനിത തന്‍റെ അനിഷ്ടം തുറന്ന് പറഞ്ഞത്. "സിനിമയാണ് ആദ്യമുണ്ടാകേണ്ടത്, പ്രൊമോഷനൊക്കെ പിന്നെയല്ലേ, എന്ത് പറയാനാണ് ?. മകളുടെ പ്രായമേ ആ പെണ്‍കുട്ടിക്കുള്ളൂ. കുറച്ചെങ്കിലും നാണം വേണ്ടേ, അതിനും കുറച്ച് നിലവാരം വേണം".- സുനിത പറഞ്ഞു.

കോമളിനെതിരെയും സുനിത രൂക്ഷവിമര്‍ശനം നടത്തി. "ഷുഗർ ഡാഡി ഇത്രയും പണക്കാരനാണെങ്കിൽ ആ കുട്ടിയോട് മര്യാദയുള്ള വസ്ത്രം ധരിക്കാനെങ്കിലും പറയണം. ഞങ്ങളുടെയൊക്കെ സ്റ്റൈല്‍ നോക്കൂ." എന്നും സുനിത പ്രതികരിച്ചു. തന്റെ പ്രശസ്തിയെയും കരിയറിനെയും ഇല്ലാതാക്കാൻ ഭാര്യ സർവശ്രമങ്ങളും നടത്തുകയാണെന്ന് ​ഗോവിന്ദയും പ്രതികരിച്ചു.

താൻ ഒരു പുതിയ സിനിമയിലൂടെ തിരിച്ചുവരവിന് ശ്രമിക്കുമ്പോൾ അതിനെ തകർക്കാനാണ് സുനിത ശ്രമിക്കുന്നതെന്ന് നടൻ മാധ്യമങ്ങളോട് പറഞ്ഞു. "പുറത്ത് ലഭ്യമായ ജോലികളൊന്നും ഞാൻ ചെയ്യുന്നില്ല. ഇപ്പോൾ ഞാൻ എന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ നിങ്ങൾ അതിൽ ഇടപെടുന്നു.

നിങ്ങൾ 'ലാഫ്റ്റർ ഷെഫ്സ്', 'ലോക്ക് അപ്പ്' തുടങ്ങി ഷോകളിൽ പങ്കെടുക്കുമ്പോൾ മകൾ ടീന വഴി എന്നെ വിളിച്ച് എന്റെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അത് നിങ്ങളുടെ അവകാശമാണ്. എന്നാൽ ഞാൻ ഒരു സിനിമ ആരംഭിച്ച നിമിഷം മുതൽ, ആളുകളെ എനിക്കെതിരെ തിരിക്കാനും എന്നെ അപമാനിക്കാനും എന്റെ ബിസിനസ് തകരാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാനും നിങ്ങൾ ശ്രമിക്കുകയാണ്." - ഗോവിന്ദ കുറ്റപ്പെടുത്തി.

അതോടൊപ്പം നടി കോമൾ റാണി സ്വർണക്കറിനെ സുനിത അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഗോവിന്ദ വ്യക്തമാക്കി. "പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവർ സിനിമാ മേഖലയിലേക്ക് വരുമ്പോൾ, അവരെ ഇൻഡസ്ട്രി വിട്ടുപോകാൻ നിർബന്ധിതരാക്കുന്ന തരത്തിൽ അപമാനിക്കരുത്. സർവശക്തൻ നിങ്ങൾക്ക് കഴിവ്, കരുത്ത്, ബഹുമാനം, സമ്പത്ത്, പ്രശസ്തി എന്നിവയെല്ലാം നൽകിയിട്ടുണ്ട്.

അതിനർഥം ഇവയൊന്നും ഇല്ലാത്ത ഒരാളെ നിങ്ങൾ നിന്ദിക്കണം എന്നല്ല. ഇത് നിങ്ങൾക്ക് ചേർന്നതല്ല".- ​ഗോവിന്ദ പറ‍ഞ്ഞു. മുംബൈ വിമാനത്താവളത്തിൽ വച്ച് കഴിഞ്ഞ ദിവസം കോമളിനൊപ്പം ​ഗോവിന്ദ എത്തിയിരുന്നു. ഇത് വളരെപ്പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

ഇതോടെ ഇരുവരും ഡേറ്റിങിലാണെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. രൂപ, ദുനിയാദരി എന്നീ ചിത്രങ്ങളിലൂടെയാണ് ബോളിവുഡിലേക്ക് ഗോവിന്ദ തന്‍റെ മടങ്ങിവരവ് പ്രഖ്യാപിച്ചത്. രൂപയെന്ന ചിത്രത്തിലെ നായികയാണ് കോമള്‍ റാണി. ഗോവിന്ദ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും.

Govinda, Sunita Ahuja, Komal Rani Swarnkar
'വേടനെ എതിർത്തു, അതോടെ ദലിത്‌ സമൂഹം അനാവശ്യമായി എന്റെ ശത്രുവായി; എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം'
Govinda, Sunita Ahuja, Komal Rani Swarnkar
"നന്ദന'ത്തിന്റെ ലൊക്കേഷനിൽ പോയാണ് നവ്യയെ പഠിപ്പിച്ചത്, അവർ എന്നോട് പറഞ്ഞ വാക്ക് ഇന്നും വേ​ദനയാണ്; ഈ നിമിഷം വരെ നവ്യയെ കണ്ടിട്ടില്ല'
Govinda, Sunita Ahuja, Komal Rani Swarnkar
'ലാലേട്ടന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രോ മാത്രമേയുള്ളൂ, അത് മാത്രമേ പ്രതീക്ഷിക്കാവൂ'; 'ഖലീഫ'യിലേക്ക് മോഹൻലാൽ വന്നതിനെക്കുറിച്ച് പൃഥ്വിരാജ്
Summary

Actor Govinda hits back at wife Sunita Ahuja amid affair rumours.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com