'ലാലേട്ടന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രോ മാത്രമേയുള്ളൂ, അത് മാത്രമേ പ്രതീക്ഷിക്കാവൂ'; 'ഖലീഫ'യിലേക്ക് മോഹൻലാൽ വന്നതിനെക്കുറിച്ച് പൃഥ്വിരാജ്

'മോനെ ഉറപ്പായിട്ടും ചെയ്യാം' എന്നെല്ലാം പറഞ്ഞ് അദ്ദേഹം വന്നു.
Mohanlal, Prithviraj
Mohanlal, Prithvirajവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ഓണം റിലീസായി മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായെത്തുന്ന 'ഖലീഫ'. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.

മോഹൻലാൽ ചിത്രത്തിന്റെ ഭാ​ഗമാകുന്നത് സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പുറത്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ. ഒന്നാം ഭാ​ഗത്തിൽ ലാലേട്ടന്റെ കഥാപാത്രത്തിന്റെ ഇൻട്രോ മാത്രമായിരിക്കും ഉണ്ടാവുകയെന്നും പൃഥ്വിരാജ് ദുബൈയിൽ വച്ച് നടന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ പറഞ്ഞു.

"ഖലീഫ'യുടെ തിരക്കഥ എഴുതി കഴിഞ്ഞപ്പോള്‍ മാമ്പറക്കല്‍ ആമിര്‍ അലിയുടെ ഉപ്പൂപ്പയായി മറ്റൊരു കഥാപാത്രം ഉണ്ടാകുമെന്നറിയാമായിരുന്നു. മാമ്പറക്കല്‍ അഹമ്മദ് അലിയായി ലാലേട്ടന്‍ അഭിനയിക്കണമെന്നത് ഞങ്ങളുടെയെല്ലാം ആഗ്രഹമായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ സമീപിച്ചപ്പോള്‍, ഞാൻ കരുതുന്നത് എന്നോടുള്ള ഒരു സ്‌നേഹം കൊണ്ടെല്ലാം ആയിരിക്കാം.

'മോനെ ഉറപ്പായിട്ടും ചെയ്യാം' എന്നെല്ലാം പറഞ്ഞ് അദ്ദേഹം വന്നു. ആ കഥാപാത്രം ചെയ്തു. പക്ഷേ എനിക്കൊരു കാര്യം എടുത്തു പറയാനുള്ളത്. ഞങ്ങള്‍ ആ കഥാപാത്രം ചെയ്യുന്നത് ലാലേട്ടനാണെന്ന് പറഞ്ഞ ആ പോസ്റ്ററില്‍ തന്നെ പറഞ്ഞിട്ടുണ്ട് 'ഖലീഫ: പാര്‍ട്ട് വണ്‍ ദ് ഇന്‍ട്രോ' എന്ന്. അതുകൊണ്ട് തന്നെ ലാലേട്ടന്റെ കഥാപാത്രത്തിന്റെ ഇന്‍ട്രോ മാത്രമേയുള്ളൂ, അത് മാത്രമേ പ്രതീക്ഷിക്കാവൂ.

ദൈവമനുഗ്രഹിച്ച് ഈ സിനിമ നിങ്ങള്‍ക്കിഷ്ടപ്പെട്ട് ഒരു വിജയമാവുകയാണെങ്കില്‍ തീര്‍ച്ചയായും ഇതിന് ഒരു രണ്ടാം ഭാഗമുണ്ടകും. അതില്‍ മാമ്പറക്കല്‍ അഹമദ് അലിയുടെ കഥ പൂര്‍ണമായും പറയുകയും ചെയ്യും". -പൃഥ്വിരാജ് പറഞ്ഞു. "ഖലീഫ' പാർട്ട് വൺ മാമ്പറക്കൽ ആമിർ അലിയുടെ കഥയാണ്.

ആ കഥയിൽ പല സംഭാഷണങ്ങളിലൂടെയും സംഭവങ്ങളിലൂടെയും അഹമ്മദ് അലി ആരായിരുന്നുവെന്നും അദ്ദേഹത്തിന്റെ ലോകം എന്തായിരുന്നുവെന്നും മാമ്പറക്കൽ അഹമ്മദ് അലിയുടെ കഥ എന്തായിരുന്നുവെന്നും ചില സൂചനകൾ നിങ്ങൾക്ക് ഈ സിനിമയിൽ കിട്ടും.

അത്രയേ ഉള്ളൂ ഈ സിനിമയിൽ ആ കഥാപാത്രം".- പൃഥ്വിരാജ് പറഞ്ഞു. ഓണം റിലീസായി ഓഗസ്റ്റ് 20നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. വൈശാഖിൻ്റെ സംവിധാനത്തിലെത്തുന്ന 'ഖലീഫ'യുടെ തിരക്കഥ ജിനു എബ്രഹാമാണ് രചിച്ചത്. അദ്ദേഹം തന്നെയാണ് നി‍ർമാതാവും. ജിനു ഇന്നോവേഷൻസിൻ്റെ ബാനറിലാണ് ചിത്രം നി‍ർമ്മിക്കുന്നത്. മാളവിക ശർമ്മയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Mohanlal, Prithviraj
'അമ്മ കരഞ്ഞു, ഞാൻ സ്വന്തം മോൻ ആണെന്ന കാര്യം പോലും അമ്മ മറന്നു'; ആശിഷ് ജോ ആന്റണി
Mohanlal, Prithviraj
'കൊല്ലങ്ങൾ കൊണ്ടുണ്ടായ ഓരോ ആചാരങ്ങൾ വിലയിരുത്താൻ നമ്മൾ ആരാ ? സൈന്റിഫിക് അല്ലാത്ത ഒരുപാട് കാര്യങ്ങൾ ഇല്ലേ ലോകത്ത്'
Mohanlal, Prithviraj
ജസ്റ്റ് പീക്ക്! പ്രഭാസ് ചിത്രം 'ഫൗസി'യുടെ പുതിയ കാരക്ടർ പോസ്റ്റർ പുറത്ത്
Summary

Prithviraj about Mohanlal's Mambarakkal Ahmed Ali character and the possibilities of Khalifa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com