വ്യാജ വാർത്തയ്ക്കെതിരെ വിമർശനവുമായി നടി രശ്മി അനിൽ. താരം വിവാഹമോചനത്തിന് ഒരുങ്ങുന്നതായിട്ടായിരുന്നു വ്യാജ വാർത്തകൾ വന്നത്. വിവാഹമോചിതയായോ എന്ന ചോദ്യവുമായി നിരവധി പേർ എത്തിയതോടെ പ്രതികരണവുമായി താരം രംഗത്തെത്തുകയായിരുന്നു. ഞങ്ങൾ പിരിഞ്ഞിട്ടില്ലെന്നും വെറുതെ പറഞ്ഞുണ്ടാക്കരുത് എന്നുമായിരുന്നു രശ്മി ഫേയ്സ്ബുക്കിൽ കുറിച്ചത്.
രശ്മി അനിലിന്റെ കുറിപ്പ്
‘‘ഞങ്ങൾ പിരിഞ്ഞില്ല സുഹൃത്തുക്കളേ. വെറുതെ പറഞ്ഞുണ്ടാക്കല്ലേ. പിരിയാൻ തീരെ താൽപര്യവുമില്ല. ജീവിച്ചു പൊക്കോട്ടെ. പറഞ്ഞു പറഞ്ഞ് ഇപ്പോൾ ഡിവോഴ്സായി എന്നു വരെയായി’’– രശ്മി സമൂഹമാധ്യമത്തിൽ കുറിച്ചു. ഭർത്താവിനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. അതിന് പിന്നാലെ രശ്മിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. ‘ഇതെന്തൊരു ലോകം’ എന്നായിരുന്നു നടി മാലാ പാർവതിയുടെ കമന്റ്. ‘വിവാഹമോചിതയായോ എന്നു ചോദിച്ച് പലരും വിളിച്ചു ചേച്ചി’ എന്നാണ് രശ്മി ഇതിനു മറുപടി നൽകിയത്.
വ്യാജ വാർത്ത വന്ന വഴി
ടെലിവിഷൻ ചാലനിലെ റിയാലിറ്റി ഷോയിൽ രശ്മിയും ഭർത്താവ് അനിലും മത്സരാർഥികളായി എത്തിയിരുന്നു. ഇതിനിടയിൽ ദാമ്പത്യ ജീവിതത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞു. മുൻപ് ഭർത്താവ് വളരെ കണിശക്കാരനായിരുന്നു. ആ സമയത്ത് വിവാഹമോചനത്തെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹം വളരെയേറെ മാറിയെന്നും തനിക്ക് പൂർണ പിന്തുണ നൽകുന്നുണ്ടെന്നും രശ്മി വെളിപ്പെടുത്തി. ഇത് വൈറലായതിന് പിന്നാലെയാണ് രശ്മി വിവാഹമോചിതയായി എന്ന രീതിയിൽ പ്രചരണമുണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates