റിച്ച ഛദ്ദ/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'രണ്ട് ദിവസം വിമാനം വൈകിയത് നാല് മണിക്കൂര്‍; ഒരു പൈലറ്റ് മാത്രം അക്രമിക്കപ്പെട്ടതിൽ അത്ഭുതം' : കുറിപ്പുമായി റിച്ച ഛദ്ദ

മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ടു ദിവസത്തെ രണ്ടു ഫ്‌ളൈറ്റുകളാണ് മണിക്കൂറുകളോളം വൈകിയത് എന്നാണ് റിച്ച കുറിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിമാനം വൈകുന്നത് സ്ഥിരം സംഭവമാകുന്ന സാഹചര്യത്തില്‍ കുറിപ്പുമായി നടി റിച്ച ഛദ്ദ. തന്റെ അനുഭവമാണ് താരം പങ്കുവച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ടു ദിവസത്തെ രണ്ടു ഫ്‌ളൈറ്റുകളാണ് മണിക്കൂറുകളോളം വൈകിയത് എന്നാണ് റിച്ച കുറിക്കുന്നത്. ഇതില്‍ പരിഹാരം കാണേണ്ടതുണ്ടെന്നും താരം പറഞ്ഞു. 

'മൂന്നു ദിവസത്തെ എന്റെ മൂന്ന് ഫ്‌ളൈറ്റ് യാത്ര. ഒന്നാം ദിവസം ഇന്‍ഡിഗോ വൈകിയത് നാല് മണിക്കൂര്‍. രണ്ടാം ദിവസം ഇന്‍ഡിഗോ വൈകിയത് നാല് മണിക്കൂര്‍. മൂന്നാം ദിവസം അന്താരാഷ്ട്ര വിമാനത്തിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ജനുവരി 14ന് മുംബൈയില്‍ എയര്‍ ഷോ കാരണം രാവിലെ റണ്‍വേ അടച്ചു. അതിനു ശേഷം മൂടല്‍ മഞ്ഞ് കാരണം നോര്‍ത്ത് ഇന്ത്യ- ഡല്‍ഹി റണ്‍വേ അടച്ചു. രാജ്യത്തെ എല്ലാം വിമാനങ്ങളും വൈകി. ജീവനക്കാര്‍ കൂടുതല്‍ ജോലി ചെയ്യേണ്ടതായി വന്നു.'- റിച്ച പറഞ്ഞു. 

യാത്രികന്‍ പൈലറ്റിനെ ആക്രമിച്ച സംഭവത്തേക്കുറിച്ചും താരം പരാമര്‍ശിച്ചു. ഒരാള്‍ക്ക് മാത്രം ശാരീരിക അതിക്രമം നേരിടേണ്ടി വന്നുള്ളൂ എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു. കാരണം എല്ലാവരും ദേഷ്യത്തിലായിരുന്നു എന്നാണ് താരം പറഞ്ഞത്. അതിക്രമത്തെ ഞാന്‍ പിന്തുണയ്ക്കുകയല്ലെന്നും താരം വ്യക്തമാക്കി. വിമാനം വൈകുന്നതുകൊണ്ട് സാധാരണക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇപ്പോഴെങ്കിലും ഇതിനെതിരെ രംഗത്തുവരണമെന്നും റിച്ച കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT