ഫോട്ടോ: ട്വിറ്റർ 
Entertainment

'സൂപ്പർമാൻ' സംവിധായകൻ- വിഖ്യാത ചലച്ചിത്രകാരൻ റിച്ചാർഡ് ഡോണർ അന്തരിച്ചു

'സൂപ്പർമാൻ' സംവിധായകൻ- വിഖ്യാത ചലച്ചിത്രകാരൻ റിച്ചാർഡ് ഡോണർ അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ജലസ്‌: വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ (91) അന്തരിച്ചു. സൂപ്പർമാൻ എന്ന സിനിമയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സംവിധായകനാണ് റിച്ചാർഡ് ഡോണർ. 

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. റിച്ചാർഡ് ഡോണറിന്റെ ഭാര്യ ലോറെൻ ഷ്യൂലർ ആണ് മരണ വാർത്ത പുറത്തുവിട്ടത്. 

60കളിൽ ടെലിവിഷൻ ഷോകളിലൂടെയാണ് റിച്ചാർഡ് ഡോണർ സംവിധാന രംഗത്തെത്തുന്നത്. 1961ൽ പുറത്തിറങ്ങിയ എക്സ്- 15 എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി. 1976ൽ പുറത്തിറങ്ങിയ ദ ഒമെൻ എന്ന ചിത്രമാണ് റിച്ചാർഡിന് ആദ്യ ബ്രേക്ക് സമ്മാനിച്ചത്. 

1978ൽ സൂപ്പർമാൻ എന്ന സിനിമ സംവിധാനം ചെയ്‍തതോടെ റിച്ചാർഡിന് ആ​ഗോള പ്രശസ്തി ലഭിച്ചു.  2006ൽ പുറത്തിറങ്ങിയ 16 ബ്ലോക്‌സ് ആണ് അവസാനമായി സംവിധാനം ചെയ്ത സിനിമ. അക്കാദമി ഓഫ് സയൻസ് ഫിക്ഷൻ അടക്കം നിരവധി പുരസ്ക്കാരങ്ങൾ റിച്ചാർഡ് ഡോണറിനെ തേടിയെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT