Rima Kallingal ഇന്‍സ്റ്റഗ്രാം
Entertainment

'രാമനാഥന് ഇതും വശമുണ്ടോ..'; കൊട്ടിക്കയറി റിമ കല്ലിങ്കല്‍; ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ച് താരം, വിഡിയോ

മഞ്ജു വാര്യരടക്കമുള്ളവര്‍ കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടിയായും നര്‍ത്തകിയായും കയ്യടി നേടിയിട്ടുള്ള റിമ കല്ലിങ്കല്‍ മറ്റൊരു കലാരൂപത്തിലും മികവ് തെളിയിക്കുകയാണ്. ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് റിമ കല്ലിങ്കല്‍. തൃശ്ശൂര്‍ സംഗീത നാടക അക്കാദമിയിലെ ബ്ലാക്ക് ബോക്‌സ് തിയേറ്ററിലാണ് പഞ്ചാരി മേളത്തില്‍ റിമയുടെ അരങ്ങേറ്റം. റിമയ്‌ക്കൊപ്പം മാമാങ്കം ഡാന്‍സ് അക്കാദമിയിലെ അംഗങ്ങളും അരങ്ങേറി.

മാമാങ്കത്തിന്റെ വട്ടം എന്ന പുതിയ നൃത്ത പരിപാടിയുടെ ഭാഗമായാണ് പഞ്ചാരി മേളം പരിശീലിച്ചത്. മോസ്‌കോയില്‍ വച്ചാണ് വട്ടം ആദ്യമായി അവതരിപ്പിക്കുക. വിവേക് കണിമംഗലത്തിന്റെ കീഴിലാണ് റിമയും സംഘവും ചെണ്ടമേളം പഠിച്ചത്.

റിമയുടെ അരങ്ങേറ്റത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തെ അഭിനന്ദിച്ചു കൊണ്ട് മഞ്ജു വാര്യരടക്കമുള്ളവര്‍ കമന്റ് ബോക്‌സിലെത്തിയിട്ടുണ്ട്.

റിമയ്ക്ക് പുറമെ പൂജിത മേനോന്‍ കെ, അഞ്ജു ശ്യാമപ്രസാദ്, അലോഷി അമല്‍, ഗോപിക മഞ്ജുഷ, മധു മോഹന്‍, അനുരാജ് രാജേന്ദ്രന്‍, സന്തോഷ് മാധവ്, അനുശ്രീ പി.എസ്, അമൃതശ്രീ ഓമനക്കുട്ടന്‍ എന്നിവരടങ്ങുന്ന പത്തംഗ സംഘമാണ് പഞ്ചാരിമേളം അക്കാദമി വേദിയില്‍ അവതരിപ്പിച്ചത്.

Rima Kallingal debuts in Chendamelam. Her panchari melam perfomance wins internet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന്‍ സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിം​ഗ്'

'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും