Rima Kallingal ഫയല്‍
Entertainment

മോഹന്‍ലാലിന് ലഭിച്ച വേഷങ്ങള്‍ ഉര്‍വശി ചേച്ചിയ്ക്കും കിട്ടണം; റേപ്പ് ചെയ്യപ്പെടുന്നത് മാത്രമല്ല സ്ത്രീകളുടെ കഥ: റിമ കല്ലിങ്കല്‍

ആണുങ്ങളുടെ കാഴ്ചപ്പാടുകളില്‍ മാത്രമാണ് ഇപ്പോള്‍ സ്ത്രീകഥാപാത്രങ്ങള്‍ എഴുതപ്പെടുന്നത്

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ സ്ത്രീ പ്രാധിനിത്യത്തെക്കുറിച്ച് റിമ കല്ലിങ്കല്‍. സ്ത്രീ കഥാപാത്രങ്ങളെ എന്നും കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ മാത്രമായി ചിത്രീകരിക്കാതെ എല്ലാ തരം കഥാപാത്രങ്ങളും ചെയ്യാനാകുന്നൊരു ഇടമായി സിനിമ മാറണമെന്നാണ് റിമ കല്ലിങ്കല്‍ പറയുന്നത്. മോഹന്‍ലാലിന് ലഭിച്ചിട്ടുള്ള കഥാപാത്രങ്ങളിലെ വ്യത്യസ്തയും ഉര്‍വ്വശിയുടെ സാധ്യതകളേയും കുറിച്ചും റിമ സംസാരിക്കുന്നുണ്ട്. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റിമയുടെ പ്രതികരണം.

''ഇത്രയും കാലം കണ്ടിട്ടുള്ളത് പുരുഷ താരങ്ങള്‍ ചെയ്തിട്ടുള്ളത് മിമിക് ചെയ്യാന്‍ ശ്രമിക്കുന്നതാണ്. നേരത്തെ തന്നെ ഇവിടെ വിജയിച്ചിട്ടുള്ള വിജയകഥകളുടെ മിമിക്കിങ് ആകുമത്. അതാണോ നമ്മള്‍ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. അത് വര്‍ക്കാകുണ്ടെന്നത് ശരി തന്നെ. പക്ഷെ നമ്മള്‍ ആഗ്രഹിക്കുന്നൊരു പ്ലാറ്റ്‌ഫോം കിട്ടുമ്പോള്‍ അവിടുന്നും മുന്നോട്ട് പോകണം. അവിടെ ആയിരിക്കും ഓര്‍ഗാനിക് ആയി നമ്മുടെ ഉള്ളില്‍ വരിക. ആ സ്‌പേസിലേക്ക് നമ്മള്‍ എത്തിയിട്ടില്ല'' റിമ പറയുന്നു.

''ഇത്രയും കാലമായിട്ട് പുരുഷന്മാരുടെ കാഴ്ചപ്പാടിലൂടെ മാത്രം പറഞ്ഞ കാര്യങ്ങള്‍ ഇപ്പുറത്തു നിന്ന് പറഞ്ഞാല്‍ തന്നെയായി ഒരു ലോഡ് കാര്യങ്ങള്‍. അത്രയും കഥകള്‍ നമ്മുടെ കയ്യിലുണ്ട്. അതുപോലൊരു സാഹചര്യത്തില്‍ സ്ത്രീകള്‍ ഉണ്ടാകുന്നൊരു സാമൂഹികവും സാംസ്‌കാരികവുമായ സ്‌പേസിലേക്ക് നമ്മള്‍ വളരുന്നതേയുള്ളൂ. സ്ത്രീകള്‍ വീടിന് പുറത്ത് വരികയും പല പല സാഹചര്യങ്ങളില്‍ അവരെ കാണുകയും ചെയ്യണം. അതുണ്ടായി വരണം. സിനിമയുടെ ഉള്ളില്‍ സംഭവിക്കണമെങ്കില്‍ അത് പുറത്തും സംഭവിക്കണം'' റിമ പറയുന്നു.

''കില്ലിങ് ഈവ് എന്ന സീരീസില്‍ സംവിധായക നിര്‍ബന്ധപൂര്‍വ്വം പുരുഷ കഥാപാത്രങ്ങള്‍ ഉണ്ടാകേണ്ടിടത്തെല്ലാം സ്ത്രീ കഥാപാത്രങ്ങളെ വച്ചു. ഒരു സീനില്‍ മൊത്തം പെണ്ണുങ്ങളാണ്. അതില്‍ ഒരു ആണ്‍ മാത്രമേയുള്ളൂ. പൊതുവെ സ്ത്രീകളെ പ്ലേസ് ചെയ്യുന്ന ഒട്ടും പ്രാധാന്യമില്ലാത്ത അസിസ്റ്റന്റ് വേഷത്തില്‍. ബാക്കിയെല്ലാം സ്ത്രീകളും. നിര്‍ബന്ധപൂര്‍വ്വമാണ് ആ നരേറ്റീവ് മാറ്റിയത്.''

''ആ വിഷ്വല്‍ തന്നെ മാറണം എന്നതാണ് എന്റെ ആഗ്രഹം. അവിടേക്കാണ് നമ്മള്‍ പുഷ് ചെയ്യുന്നത്. സ്ത്രീകളുടെ എല്ലാ ജീവിത സാഹചര്യങ്ങളും വരണം. സ്ത്രീയെന്ന് പറയുമ്പോള്‍ തന്നെ സ്ട്രഗിളുകളെക്കുറിച്ച് പറഞ്ഞ് ഒതുക്കരുത്. കൊറിയന്‍ സിനിമകളിലൊക്കെ ക്രൂരയായ സ്ത്രീകളെ കാണാം. അങ്ങനെയുള്ള സ്ത്രീകളുമുണ്ട്. അങ്ങനെ റേഞ്ച് ഓഫ് ഇമോഷന്‍സുണ്ട്. അപ്പോഴാണ് ആര്‍ട്ടിസ്റ്റിനും എന്തെങ്കിലും ചെയ്യാനുണ്ടാകൂ.'' എന്നാണ് റിമ പറയുന്നത്.

ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് കിട്ടുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടന്റെ ഒരു റീല്‍ കാണുകയുണ്ടായി. മനുഷ്യന് സാധ്യതമായതെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന് ആ അവസരങ്ങള്‍ നല്‍കിയതു കൊണ്ട് കൂടിയാണ് സാധ്യമാകുന്നത്. ഉര്‍വ്വശി ചേച്ചിയ്ക്കും ആ അവസരങ്ങള്‍ നല്‍കൂ. എല്ലാം എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ള സ്‌പേസ് സ്ത്രീകള്‍ക്കും നല്‍കണമെന്നാണ് പറയുന്നത് എന്നും റിമ പറഞ്ഞു. ആണുങ്ങളുടെ കാഴ്ചപ്പാടുകളില്‍ മാത്രമാണ് ഇപ്പോള്‍ സ്ത്രീകഥാപാത്രങ്ങള്‍ എഴുതപ്പെടുന്നത്. അവള്‍ പീഡിപ്പിക്കപ്പെടണം, അങ്ങനെ പ്രതികാരം ചെയ്യുന്ന കഥകള്‍ മാത്രമാണ് വരുന്നത്. ഇത് മാറണമെങ്കില്‍ എഴുത്തിലും സ്ത്രീകളുണ്ടാകണമെന്നും റിമ പറയുന്നു.

Rima Kallingal says Urvashi should get versatile roles like Mohanlal. Explains what is needed to make movie about women that are not from male pov.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

SCROLL FOR NEXT