കൊച്ചി: നമ്മുടെയെല്ലാം നല്ല നാളേക്ക് വേണ്ടി തെരുവില് പൊരുതുന്ന വിദ്യാര്ഥികളെയാണ് രാജ്യത്ത് കാണുന്നതെന്നും അവര് അവിടെ കിടന്ന് വാങ്ങുന്ന അടിക്കും ക്രൂരമായ മര്ദനങ്ങള്ക്കും എതിരെ ഓരോ വീടും ജന്തര് മന്തര് ആകണമെന്നും നടി റിമ കല്ലിങ്കൽ. ജന്തർ മന്തർ പ്രതിഷേധത്തിന് പിന്തുണയറിയിച്ച് ഡിവൈഎഫ്ഐ തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു റിമ.
"ഇത്രയും വർഷം ഒരു പത്ത് പതിനഞ്ച് വർഷമായിട്ട് ചത്തു കിടന്ന് ജീവിച്ചു കൊണ്ടിരിക്കുകയാണ് നമ്മളെന്നാണ് എനിക്ക് തോന്നുന്നത് ആ കുട്ടികളെ കാണുമ്പോൾ. ഇന്ന് അവരെഴുന്നേറ്റ് നിന്ന് അവരുടെ അവകാശങ്ങൾക്ക് വേണ്ടി, അവരുടെ നാളേക്ക് വേണ്ടി പൊരുതിയപ്പോഴാണ് നമ്മൾക്ക് ഇങ്ങനെ കൂടിയിരിക്കാനുള്ള ഊർജം കിട്ടിയത്.
അവർ കിടന്ന് വാങ്ങുന്ന ഈ അടിക്കും എല്ലാ രീതിയിലുമുള്ള അക്രമങ്ങൾക്കുമെതിരെ നമുക്കിതെങ്കിലും ചെയ്യാൻ കഴിയണം. ഓരോ വീടും ജന്തർ മന്തർ ആകണം എന്നാണ് എനിക്ക് തോന്നുന്നത്. നേഹ ബോറയൊക്കെ സംസാരിക്കുന്നത് കേൾക്കുമ്പോൾ രോമാഞ്ചം ആണ് തോന്നുന്നത്. അത് നമുക്ക് ഉൾക്കൊള്ളാൻ കഴിയണം.
നമുക്കെഴുന്നേറ്റ് നിന്ന് നമ്മുടെ അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം ഉണ്ടാകണം. ഇവിടുത്തെ വിദ്യാർഥികൾക്കും വിദ്യാർഥി പ്രസ്ഥാനങ്ങളോടും ഞാനൊരുപാട് നന്ദി പറയുന്നു. നമുക്ക് വേണ്ടി പോരാടുന്ന ഓരോ വിദ്യാർഥികൾക്കും വേണ്ടി നമുക്കെഴുന്നേറ്റ് നിൽക്കാൻ കഴിയട്ടേ, ഇങ്ങനെ ചത്ത് ജീവിക്കാതിരിക്കാൻ നമുക്ക് കഴിയട്ടേ.
നമുക്കും ഒരു നട്ടെല്ല് ഉണ്ടെന്ന് ഓർമിപ്പിച്ച ഇനിയും നമുക്ക് പ്രതീക്ഷയുണ്ട്, പോരാടാം നമുക്കിനിയും മുന്നോട്ട് ഒരുമിച്ച് പോകാം എന്ന് നമ്മളെ ഓർമിപ്പിച്ച നമ്മുടെ വിദ്യാർഥികൾക്ക് വേണ്ടി നമുക്ക് എഴുന്നേറ്റ് നിന്ന് ഇനിയും അവർക്കൊപ്പം നമുക്കും പോരാടാം". - റിമ കല്ലിങ്കൽ പറഞ്ഞു.
കൂടുതല് സിനിമ വാര്ത്തകള്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates