Rishab Shetty വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

പുലര്‍ച്ചെ രണ്ട് മണിക്ക് തുടങ്ങും, ആറ് മണിക്കൂര്‍ നീളുന്ന മേക്കപ്പ്; ഋഷഭ് തന്നെ മായക്കാരനും! അമ്പരപ്പിക്കുന്ന കൂടുമാറ്റം, വിഡിയോ

ഇയാള്‍ക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ

സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് കാന്താര ചാപ്റ്റര്‍ 1. ഋഷഭ് ഷെട്ടി നായകനായ ചിത്രം ഇതിനോടകം തന്നെ 800 കോടി പിന്നിട്ടിട്ടുണ്ട്. 1000 കോടിയെന്ന ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് കാന്താര ചാപ്റ്റര്‍ 1. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം.

താരങ്ങളുടെ പ്രകടനവും മേക്കിങുമെല്ലാം ആദ്യ ഭാഗത്തേക്കാള്‍ ഗംഭീരമായിട്ടുണ്ടെന്നാണ് കാന്താര ചാപ്റ്റര്‍ 1 കണ്ടവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്. ആദ്യ ഭാഗത്തിന് ദേശീയ അവാര്‍ഡ് നേടിയ ഋഷഭ് ഇത്തവണയും ചിലപ്പോള്‍ പുരസ്‌കാരം നേടിയേക്കാമെന്നും ആരാധകര്‍ പറയുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്‌സിലടക്കം ഗംഭീര പ്രകടനമാണ് ഋഷഭ് കാഴ്ചവച്ചത്.

അതേസമയം ചിത്രത്തിലെ മറ്റൊരു കഥാപാത്രത്ത മായക്കാരനേയും അവതരിപ്പിച്ചത് ഋഷഭ് തന്നെയായിരുന്നുവെന്നത് ഈയ്യടുത്താണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സിനിമ കണ്ടവരാര്‍ക്കും തന്നെ അത് ഋഷഭ് ആണെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. അത്രയ്ക്കായിരുന്നു രൂപത്തിലും ഭാവത്തിലുമുള്ള മാറ്റം. ഇപ്പോഴിതാ മായക്കാരനിലേക്കുള്ള ഋഷഭിന്റെ കൂടുമാറ്റത്തിന്റെ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഋഷഭ് മായാക്കാരനായി മേക്കപ്പിടുന്നതിന്റെ വിഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ആറ് ദിവസം കൊണ്ടാണ് മായക്കാരന്റെ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഓരോ ദിവസം ആറ് മണിക്കൂര്‍ മാത്രം ഋഷഭ് മേക്കപ്പിനായി ചെലവിട്ടിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കുമൊക്കെയാണ് ഋഷഭിന്റെ മേക്കപ്പ് ആരംഭിക്കുന്നത്. വളരെ സങ്കീര്‍ണവും സൂക്ഷ്മവുമായ പ്രോസ്‌തെറ്റിക് മേക്കപ്പിലൂടെ മറ്റൊരാളായി മാറുന്ന ഋഷഭിനെ വിഡിയോയില്‍ കാണാം.

വിഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഇയാള്‍ക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നാണ് ചിലര്‍ പറയുന്നത്. ഋഷഭിന്റെ ആത്മസമര്‍പ്പണത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നും ആരാധകര്‍ പറയുന്നു. ഇത്രയും സമയവും അധ്വാനവും മായക്കാരനു വേണ്ടി മാറ്റിവെച്ച ഋഷഭ് പിന്നീട് സംവിധാനം കൂടി ചെയ്യുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് കാന്താര ചാപ്റ്റര്‍ 1. കര്‍ണാടകയില്‍ നിന്ന് മാത്രമായി 200 കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റാകാന്‍ ഛാവയുടെ 807 കോടിയുടെ റെക്കോര്‍ഡാണ് കഴിഞ്ഞ ദിവസം കാന്താര ചാപ്റ്റര്‍ 1 പിന്നിട്ടത്. ഒക്ടോബര്‍ 2 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ തുടര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ് സിനിമാലോകം.

Rishab Shetty’s Makeover to be Mayakara in Kantara Chapter 1 is stunning. Make-up video gets viral. Social media can't stop praising his transformation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT