നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' ട്രെയ്ലറിലെ യഷിന്റെ മാസ് പ്രകടനത്തെ വാനോളം പുകഴ്ത്തി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. യഷിനെപ്പോലെ മറ്റാർക്കും ഈ രാവണൻ കഥാപാത്രത്തോട് ഇത്രമേൽ നീതി പുലർത്താനാകില്ല ഋഷഭ് പറഞ്ഞു. എക്സിൽ പങ്കുവച്ച കുറിപ്പിലായിരുന്നു ഋഷഭ് ഷെട്ടി, യഷിനെ പ്രശംസിച്ച് രംഗത്തെത്തിയത്.
നമ്മുടെ ഇതിഹാസങ്ങളിലെ കഥകളും കഥാപാത്രങ്ങളും ആളുകളെ ബോധ്യപ്പെടുത്തുക എളുപ്പമല്ലെന്നും ഋഷഭ് കുറിച്ചു. രൺബീർ കപൂർ ആണ് ചിത്രത്തിൽ രാമനായെത്തുന്നത്. സീതയായി സായ് പല്ലവിയും ശൂർപ്പണകയായി രാകുൽ പ്രീത് സിങും എത്തുന്നു. "നമ്മുടെ ഇതിഹാസങ്ങളിലെ കഥകളും കഥാപാത്രങ്ങളും ആളുകളെ ബോധ്യപ്പെടുത്തുക എളുപ്പമല്ല.
നമ്മളെല്ലാവരും അതൊക്കെ കേട്ടാണ് വളർന്നത്, ഈ കാലാതീതമായ ഇതിഹാസങ്ങളെക്കുറിച്ചുള്ള നമ്മുടെ സ്വന്തം ഭാവനയും നമുക്കുണ്ട്. അവിശ്വസനീയമാംവിധം ബോധ്യപ്പെടുത്തുന്ന ഒരു ലോകം സൃഷ്ടിച്ചതിന് ടീമിന് അഭിനന്ദനങ്ങൾ. ഇത്തരം ഐക്കണിക് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഒരു നടൻ അനുഭവിക്കുന്ന സമ്മർദ്ദം എത്രയാണെന്ന് എനിക്ക് മനസ്സിലാകും.
ഓരോ നടനും ആ ഉത്തരവാദിത്വം ഏറ്റെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. രൺബീർ കപൂർ, സഹോദരാ, രാമന്റെ പ്രഭാവലയവും ദിവ്യത്വവും നിങ്ങൾ ഞങ്ങളെ ശരിക്കും അനുഭവിപ്പിച്ചു. യഷ്, സാർ നിങ്ങളുടെ ഓരോ ഷോട്ട് കാണുമ്പോഴും എന്റെ കണ്ണുകൾ വലുതായി വന്നു. ആ കഥാപാത്രത്തോട് മറ്റാർക്കും ഇത്രത്തോളം നീതി പുലർത്താൻ കഴിയുമായിരുന്നില്ല എന്ന് ഞാൻ കരുതുന്നു.
നിങ്ങളുടെ മികച്ച പ്രകടനത്തെക്കുറിച്ച് കൂടുതൽ പറയാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല, ഒരു കാര്യം കൂടി, ഒരു കന്നഡിഗൻ എന്ന നിലയിൽ നിങ്ങൾ എപ്പോഴും ഞങ്ങളുടെ അഭിമാനമാണ്".- ഋഷഭ് ഷെട്ടി കുറിച്ചു. അതേസമയം അടുത്ത വർഷം ദീപാവലി റിലീസായി നവംബർ എട്ടിന് ചിത്രം തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates