Risheeka SIngh, Yash 
Entertainment

'നിങ്ങള്‍ക്ക് ഭാര്യയും മക്കളുമില്ലേ? സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്നും പുറത്താക്കും'; യഷിനെതിരെ നടി

വിഡിയോ വൈറലായതോടെ നിരവധി പേരാണ് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കന്നഡ സൂപ്പര്‍ താരം യഷിനെതിരെ നടി ഋഷീക സിങ്. യഷിന്റെ പുതിയ ചിത്രമായ ടോക്‌സിക്കിനെതിരെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന നടിയുടെ വിഡിയോ വൈറലാവുകയാണ്. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ ചൊല്ലിയാണ് വിമര്‍ശനം. എങ്ങനെയാണ് ഇത്തരം രംഗങ്ങളുള്ള സിനിമയുടെ ഭാഗമാകാന്‍ സാധിക്കുന്നതെന്നാണ് നടി യഷിനോട് ചോദിക്കുന്നത്.

സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്നും പുറത്താക്കുമെന്നും ഋഷീക പറയുന്നുണ്ട്. നടിയുടെ പ്രതികരണത്തിനെതിരെ യഷ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടോക്‌സിക്കിന്റെ ട്രെയിലറിനെതിരെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവും അച്ഛനുമായ യഷ് സ്ത്രീകളോട് കുറേക്കൂടി ബഹുമാനത്തോടെ പെരുമാറണം എന്നാണ് ഋഷീക പറയുന്നത്.

ട്രെയിലറിലെ രംഗങ്ങള്‍ തനിക്ക് അംഗീകരിക്കാനാകില്ലെന്നാണ് നടി പറയുന്നത്. ''സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കില്‍, നിങ്ങള്‍ ഞങ്ങള്‍ കര്‍ണാടകയില്‍ നിന്നും പുറത്താക്കും'' എന്നാണ് ഋഷീക പറയുന്നത്. വിഡിയോ വൈറലായതോടെ നിരവധി പേരാണ് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള നടിയുടെ വിമര്‍ശനം ബാലിശമാണെന്നാണ് ആരാധകര്‍ പറയുന്നത്.

യഷിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ചിത്രത്തിലെ നടിമാര്‍ സംസാരിച്ചതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം നടി അഭിനയിച്ച ചിത്രങ്ങളിലെ രംഗങ്ങളും നടിയുടെ ഫോട്ടോഷൂട്ടുകളും കുത്തിപ്പൊക്കിയും ചിലര്‍ നടനെ പ്രതിരോധിക്കുന്നുണ്ട്. ഇതിനിടെ നടിയെ പിന്തുണച്ചും ആളുകളെത്തുന്നുണ്ട്. വിമര്‍ശനത്തോട് യഷ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.

കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകന്‍ രാജേന്ദ്ര സിംഗ് ബാബുവിന്റെ മകള്‍ കൂടിയാണ് ഋഷികാ സിംഗ്. 'കള്ള മല്ല സുള്ള', 'ബെങ്കി ബിരുഗാളി', 'കണ്ഠീരവ', 'തുണ്ടാരു' തുടങ്ങിയ സിനിമകളിലൂടെയാണ് അവര്‍ ശ്രദ്ധേയയായത്. കൂടാതെ ബിഗ് ബോസ് കന്നഡ ആദ്യ സീസണിലെ മത്സരാര്‍ത്ഥിയുമായിരുന്നു അവര്‍. അതേസമയം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ചിത്രമാണ് ടോക്‌സിക്. നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്.

Risheeka SIngh warns Yash about intimate scenes in Toxic trailer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിലേക്ക് 67,000 കോടിയുടെ നിക്ഷേപം, 97 ധാരണാപത്രങ്ങള്‍ ഒപ്പിട്ട് വിജയ് സര്‍ക്കാര്‍

ചാലക്കുടിയിൽ സ്കൂൾ അടുക്കള കാട്ടാന തകർത്തു; പാത്രങ്ങളും ഭക്ഷണസാധനങ്ങളും വലിച്ച് പുറത്തിട്ടു

ഓണക്കാലത്തെ യാത്രാ പ്രതിസന്ധി: ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് സ്‌പെഷല്‍ ട്രെയിന്‍

1978ന് ശേഷം ആദ്യം, നെതർലൻഡ്സ് കളിക്കും 'ഷാവി' തന്ത്രത്തിൽ!

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റം തയ്യാറാക്കാന്‍ പ്രത്യേക എച്ച് ആര്‍ സെല്‍; അഞ്ചംഗ സമിതി രൂപീകരിച്ചു