മോഹന്‍ലാലിനേക്കാള്‍ ഇഷ്ടക്കൂടുതല്‍ മമ്മൂട്ടിയോട്, അതിനൊരു കാരണമുണ്ട്: പി ശ്രീകുമാര്‍

കൈയും തലയും പുറത്തിടരുത് അടക്കമുള്ള സിനിമകള്‍ സംവിധാനം ചെയ്തു.
Mohanlal and Mammootty, P Sreekumar
Mohanlal and Mammootty, P Sreekumar
Updated on
1 min read

മലയാളികള്‍ക്ക് സുപരിചിതനാണ് പി ശ്രീകുമാര്‍. നടന്‍ എന്ന നിലയില്‍ മാത്രമല്ല, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് തുടങ്ങിയ മേഖകളിലെല്ലാം അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 150 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൈയും തലയും പുറത്തിടരുത് അടക്കമുള്ള സിനിമകള്‍ സംവിധാനം ചെയ്തു.

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ചുള്ള പി ശ്രീകുമാറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സൂപ്പര്‍ താരങ്ങളെക്കുറിച്ച് സംസാരിച്ചത്. മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ശ്രീകുമാര്‍.

''മമ്മൂട്ടിയുടെ അടുത്താണോ മോഹന്‍ലാലിന്റെ അടുത്താണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍, അതെനിക്ക് മമ്മൂട്ടിയുടെ അടുത്തല്ലേ വരാന്‍ പാടുള്ളൂ. ആ ചോദ്യം എന്നോട് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്റെ ജീവിതം വഴി തിരിച്ചുവിട്ട ആളാണ് മമ്മൂട്ടി. എങ്കിലും മോഹന്‍ലാല്‍ എന്റെ സ്വന്തം അനിയനെ പോലെയാണ്. അയാള്‍ എന്റെ ഒപ്പം നല്ല രീതിയില്‍ സഹകരിക്കുകയും എന്നെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ആളാണ്'' ശ്രീകുമാര്‍ പറയുന്നു.

''ഞാനും മോഹന്‍ലാലും തമ്മില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും. അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കാന്‍ പോയാല്‍ എനിക്ക് ഇത് വരെയേ പോകാവൂ എന്നൊരു അതിര്‍ത്തിയില്ല. എവിടെ ഇരിക്കുമ്പോഴും എങ്ങനെ ഇരിക്കുമ്പോഴും എന്നെ വിളിച്ച് ലാലിന്റെ അടുത്തിരുത്തും. പൂര്‍ണമായും സ്‌നേഹവും സ്വാതന്ത്ര്യവും അദ്ദേഹം തരാറുണ്ട്'' എന്നും അദ്ദേഹം പറയുന്നു.

Mohanlal and Mammootty, P Sreekumar
'12 വര്‍ഷം മുമ്പേ ഈ മനുഷ്യന്‍ എന്നോടിത് പറഞ്ഞിട്ടുണ്ട്'; നിവിന്‍ പോളിയുടെ വാക്കുകള്‍ പങ്കുവച്ച് അനുപമ
Mohanlal and Mammootty, P Sreekumar
'ഓണത്തിന് ഒന്നിച്ചിറങ്ങാം' എന്ന് നിവിന്‍; 'മച്ചാന്' മറുപടി നല്‍കി ദുല്‍ഖര്‍; ഇവര്‍ തമ്മിലോ പിണക്കം?
Mohanlal and Mammootty, P Sreekumar
'എന്നെ സഹിക്കുന്നത് വലിയ പാടാണ്, വേറെ ആരെങ്കിലും ആയിരുന്നേൽ ഇപ്പോൾ 112 തവണ ഡിവോഴ്സ് നടന്നേനെ'; ഭാര്യയെക്കുറിച്ച് ശരത്
Summary

P Sreekumar shares abouta his relationship with Mohanlal and Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com