Riyas Narmakala ഫെയ്സ്ബുക്ക്
Entertainment

'ആശുപത്രി കിടക്കയില്‍ മറിമായം താരം; കഷ്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിലോ പോയി'; വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ പറഞ്ഞ് റിയാസ് നര്‍മകല

ഫോട്ടോ മാത്രം കണ്ടാണ് പലരും വിളിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ആശുപത്രി കിടക്കയില്‍ നിന്നുള്ള നടന്‍ റിയാസ് നര്‍മകലയുടെ ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. മറിമായത്തിലൂടെ മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ നടനാണ് റിയാസ് നര്‍മകല. അഞ്ച് ദിവസമായി ആശുപത്രിയിലാണെന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് റിയാസ് പറഞ്ഞത്.

തനിക്ക് ഭഷ്യവിഷബാധയായിരുന്നുവെന്നും കഷ്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിലോ പോയെന്നും റിയാസ് പോസ്റ്റില്‍ പറഞ്ഞിരുന്നു. പിന്നാലെ ചിത്രവും വാര്‍ത്തയും വൈറലായി മാറി. ഇതോടെ റിയാസിനെ തേടി വിളികളുടെ കുത്തൊഴുക്കായിരുന്നു. ഇപ്പോഴിതാ തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആരാധകരുടേയും പ്രിയപ്പെട്ടവരുടേയും ആശങ്കകള്‍ക്ക് മറുപടി നല്‍കുകയാണ് റിയാസ്.

പലരും തന്നെ വിളിച്ചത് എന്താണ് സംഭവിച്ചതെന്ന് അറിയാതെയാണെന്നാണ് റിയാസ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു റിയാസിന്റെ പ്രതികരണം.

''ഇന്നലെ ഞാന്‍ അഞ്ച് ദിവസം ആശുപത്രിയിലായിരുന്നതിന്റെ വാര്‍ത്തയും ഫോട്ടോയും പേജില്‍ ഇട്ടിരുന്നു. ഫുഡ് പോയ്‌സണ്‍ ആയിരുന്നു. സാധാരണ എല്ലാവര്‍ക്കും വരുന്നതാണ്. എനിക്കും മുമ്പ് വന്നിട്ടുണ്ട്. പക്ഷെ ഇത്ര ഗുരുതരമാകുന്നത് ആദ്യമാണ്. അതിനാല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ആ വാര്‍ത്തയാണ് പങ്കുവച്ചത്'' റിയാസ് പറയുന്നു.

ഒരുപാട് പേര്‍ വിളിച്ച് ക്ഷേമം അന്വേഷിച്ചു. സന്തോഷം. ചില ഓണ്‍ലൈനുകള്‍ എടുത്ത് തലക്കെട്ട് ഇട്ട് കൊടുത്തതോടെ ഒരുപാട് ആളുകളിലേക്ക് വാര്‍ത്ത പോയി. തുടര്‍ന്ന് പുറത്തു നിന്നടക്കം പലരും വിളിച്ചു. ഇപ്പോഴും വിളിച്ചു കൊണ്ടിരിക്കുന്നു. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഇഷ്ടം കൊണ്ടാണ് വിളിക്കുന്നതെന്നാണ് റിയാസ് പറയുന്നത്.

അതേസമയം വാര്‍ത്ത വായിക്കാതെ ഫോട്ടോ മാത്രം കണ്ടാണ് പലരും വിളിക്കുന്നത്. ഞാന്‍ എന്റെ അനുഭവമാണ് പറഞ്ഞത്. പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവര്‍ ശ്രദ്ധിക്കണം എന്ന രീതിയിലാണ് പറഞ്ഞത്. വാര്‍ത്ത വായിക്കാതെ, എന്ത് സംഭവിച്ചുവെന്ന് ചോദിച്ചാണ് ആളുകള്‍ വിളിക്കുന്നത്. അഞ്ച് ദിവസത്തെ ചികിത്സയൊക്കെ കഴിഞ്ഞ് വീട്ടിലെത്തി. കുറച്ച് ദിവസം വിശ്രമം വേണമെന്നും താരം പറയുന്നു.

എന്നെ ഒരുപാട് പേര്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. എന്നെ സ്‌നേഹിക്കുന്ന ഇത്രയും ആളുകള്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റിയാസ് പറയുന്നു.

Marimayam fame Riyas Narmakala explains his heath issue. says some people misunderstood by only seeing photo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT