RJ Balaji 
Entertainment

'ഇപ്പോഴും ഒരുപാട് പേര്‍ തടസ്സങ്ങള്‍ ഉണ്ടാക്കുന്നു, സംഭവിക്കാന്‍ പാടില്ലാത്തത്'; പൊട്ടിക്കരഞ്ഞ് ആര്‍ജെ ബാലാജി

സൂര്യ സാര്‍ അടക്കം ഒരുപാട് പേര്‍ ഇതിനായി വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കറുപ്പ്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മുടങ്ങി. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ ഡ്രീം വാരിയേഴ്‌സ് പിക്‌ചേര്‍സിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് റിലീസ് മുടങ്ങിയത്. സൂര്യയുടെ തിരിച്ചുവരവാകുമെന്ന് കരുതിയിരുന്ന ചിത്രത്തിനാണ് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്.

സിനിമയുടെ റിലീസ് മുടങ്ങിയതിന് പിന്നാലെ മാപ്പ് ചോദിച്ചെത്തിയിരിക്കുകയാണ് സംവിധായകന്‍ ആര്‍ജെ ബാലാജി. മെയ് 14 ന് കറുപ്പ് റിലീസാകുമെന്നും വലിയ വിജയമാകുമെന്നായിരുന്നു താന്‍ കരുതിയിരുന്നതെന്നാണ് ബാലാജി പറയുന്നത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ബാലാജി സംസാരിക്കുന്നത്. ആ വാക്കുകളിലേക്ക്:

എല്ലാവര്‍ക്കും നമസ്‌കാരം. കാറിലിരുന്ന് വീണ്ടുമൊരു അപ്പ്‌ഡേറ്റ്. ഇത് അവസാനത്തേതാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ആരാധകരോടും മാപ്പ് ചോദിക്കുന്നു. ഇത് സംഭവിക്കാന്‍ പാടുള്ളതായിരുന്നില്ല. സിനിമ കാണാന്‍ അത്രയും ദൂരം യാത്ര ചെയ്ത് രാവിലെ ഒമ്പത് മണിയ്ക്ക് തിയേറ്ററില്‍ എത്തിയ തമിഴ്‌നാട്, കേരളം, ആന്ധ്ര എന്നിവടങ്ങളിലെ പ്രിയപ്പെട്ടവരോട് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.

ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. സിനിമ കാണുന്നത് തന്നെ ജീവിതത്തിലേയും ജോലി സ്ഥലത്തിലേയും ടെന്‍ഷന്‍ മറക്കാനാണ്. ആ സിനിമ കാണുന്നത് തന്നെ ഒരു സ്‌ട്രെസ് ആയിമാറിയതില്‍ ഞാന്‍ വീണ്ടും ക്ഷമ ചോദിക്കുന്നു. ഞാനും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് വൈകുന്നേരം ആറ് മണിയോട് പ്രശ്‌നങ്ങളൊക്കെ പരിഹരിക്കപ്പെടുകയും സിനിമ റിലീസ് ചെയ്യാനാകുമെന്നും പ്രതീക്ഷിക്കുന്നു.

മെയ് 14 ന് കറുപ്പ് റിലീസാകും, ബ്ലോക്ബസ്റ്ററാകും എന്ന് ഞാന്‍ മാനിഫെസ്റ്റ് ചെയ്തിരുന്നു. കണ്ണ് നിറയുന്നു. വേദനയുണ്ട്. അത് വേറെ ഡിപ്പാര്‍ട്ട്‌മെന്റാണ്. ദൈവം എല്ലാത്തില്‍ നിന്നും രക്ഷിച്ചെടുത്ത്, എല്ലാ പ്രശ്‌നവും പരിഹരിച്ച് വൈകുന്നേരത്തോടെ സിനിമ റിലീസാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും അതിനായി ശ്രമിക്കുകയാണ്. സൂര്യ സാര്‍ അടക്കം ഒരുപാട് പേര്‍ ഇതിനായി വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്.

ഈ കാലതാമസ്സത്തിനും നിങ്ങള്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ക്കും ക്ഷമ ചോദിക്കുന്നു. പക്ഷെ ഇതിനെല്ലാം അര്‍ത്ഥമുണ്ടാകും. ഇന്ന് വൈകുന്നേരം സിനിമ എത്തും, അത് ഗംഭീരമായിരിക്കും. നിങ്ങള്‍ക്ക് അത് ഇഷ്ടപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ പറയാറുള്ളതുപോലെ 'കറുപ്പ് വരും'. വഴി മറക്കില്ല. ഇപ്പോഴും ഒരുപാട് പേര്‍ തടസ്സങ്ങള്‍ ഉണ്ടാക്കുന്നുണ്ട്, ഒരുപാട് കാര്യങ്ങള്‍ മറയ്ക്കപ്പെടുന്നുണ്ട്. എങ്കിലും എല്ലാത്തിനെയും മറികടന്ന് ഇന്ന് വൈകുന്നേരം സിനിമ എത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവം കൂടെയുണ്ട്, എല്ലാം ശുഭമായി ഭവിക്കും. സിനിമ നല്ലതായിരിക്കും, നിങ്ങള്‍ക്കത് ഇഷ്ടപ്പെടും. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. നന്ദി.

RJ Balaji breaks down as he appologises to fans as Karuppu release got delayed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാത്തിരിപ്പിന് വിരാമം; പടനയിച്ചവന്‍ തന്നെ നയിക്കും; വിഡി സതീശന്‍ കേരള മുഖ്യമന്ത്രി

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത 'രാഷ്ട്രീയ നിലപാട്'; കേരളത്തിന്റെ 'സതീശനിസം'

Kerala CM Selection Live: സത്യപ്രതിജ്ഞ തിങ്കളാഴ്ച

കേന്ദ്രീയ വിദ്യാലയയിൽ അധ്യാപകർക്ക് അവസരം; കൊച്ചിയിൽ ജോലി നേടാം, അഭിമുഖത്തിലൂടെ നിയമനം

പരിപ്പ് കറി ഫ്രിഡ്ജിൽ വെക്കുമ്പോൾ കട്ടയാകുന്നുവോ?കാരണം ഇതാണ്

SCROLL FOR NEXT