RJ Balaji വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'സൂര്യ ഫാൻസ് മാത്രമാണ് ഞങ്ങളെ തെറി വിളിച്ചത്, അത് ഞങ്ങളുടെ തെറ്റാണ്'; 'കറുപ്പി'ലെ ആ പാട്ടിനെക്കുറിച്ച് ആർ ജെ ബാലാജി

ഈ പാട്ട് സിനിമയിൽ ഉപയോഗിച്ചിട്ടില്ലെന്നും ബാലാജി കൂട്ടിച്ചേർത്തു.

Author : സമകാലിക മലയാളം ഡെസ്ക്

സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമാണ് 'കറുപ്പ്'. മെയ്‌ 14 നാണ് ചിത്രം തിയറ്ററിലെത്തുന്നത്. ഒരു പക്കാ മാസ് എന്റർടെയ്നർ ആകും കറുപ്പ് എന്നാണ് ഇതുവരെ വന്നിട്ടുള്ള അപ്‌ഡേറ്റുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ പാട്ടുകളെ കുറിച്ച് പറയുകയാണ് ആർ ജെ ബാലാജി.

സിനിമയിലേതായി ആദ്യം പങ്കുവെച്ച ഗാനം ആരാധകരെ നിരാശപ്പെടുത്തിയതിനെക്കുറിച്ചും ബാലാജി പറയുന്നു. സുധീര്‍ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് ബാലാജി ഇക്കാര്യം പറഞ്ഞത്. "സിനിമയുടെ ഒരു അപ്‌ഡേറ്റും അഞ്ചു മാസമായി കൊടുത്തിട്ടില്ല. അപ്ഡേറ്റ് ചോദിക്കുന്ന ഫാൻസ്‌ സ്നേഹം കൊണ്ടാണ് ചോദിക്കുന്നത്.

അതുകൊണ്ട് തന്നെ പാട്ട് കൊടുക്കാം എന്ന് കരുതി. പടത്തിലെ സെക്കന്‍ഡ് സോങ്ങായി പ്ലാന്‍ ചെയ്തത് ‘റാത്തു രാസന്‍’ ആയിരുന്നു. പക്ഷേ ഈ പാട്ട് റിലീസ് ചെയ്യാൻ ടീമിലെ ആരും സമ്മതിച്ചില്ല. റിലീസിന് ശേഷം ‘നാങ്ക നാല് പേര്’ എന്ന പാട്ട് പുറത്തുവിടാമെന്നും തീരുമാനിച്ചു. പക്ഷേ എന്റെ അസിസ്റ്റന്റ്‌സിന്റെ നിര്‍ബന്ധം കാരണം ‘നാങ്ക നാല് പേര്’ ആദ്യം ഇറക്കി.

എല്ലാവരും ഞങ്ങളെ എയറിലാക്കി. സൂര്യയുടെ സിനിമയില്‍ സൂര്യയെ കാണിക്കാത്ത ഒരു പാട്ടായിരുന്നു അത്. ഇപ്പോൾ അജിത് ഫാന്‍സിന്റെ കാര്യം നോക്കിയാല്‍ അവര്‍ വിജയ്‌യുടെ സിനിമകളെ തെറി വിളിക്കും. വിജയ് ഫാന്‍സാണെങ്കില്‍ അജിതിന്റെ സിനിമകളെ തെറി വിളിക്കും.

സൂര്യയുടെ ഫാന്‍സ് മാത്രമാണ് ഞങ്ങളെ തെറി വിളിച്ചത്. ആ പാട്ടിന് കിട്ടിയ റെസ്‌പോണ്‍സ് കണ്ട് ഞാനും സായ്‌യും കുറച്ച് പേടിച്ചു. പക്ഷേ അത് ഞങ്ങളുടെ തെറ്റാണ്, നന്നായി വിശന്നിരിക്കുന്നവർക്ക് ചൂടുവെള്ളം കൊടുത്ത പോലെ ആണ്".- ആര്‍ജെ ബാലാജി പറഞ്ഞു.

‘നാങ്ക നാല് പേര്’ എന്ന പാട്ട് തനിക്ക് വളരെ ഇഷ്ടമാണെന്നും എന്നാൽ ഈ പാട്ട് സിനിമയിൽ ഉപയോഗിച്ചിട്ടില്ലെന്നും ബാലാജി കൂട്ടിച്ചേർത്തു. അതേസമയം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

Cinema News: RJ Balaji opens about Karuppu movie Naanga Naalu Peru Song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'