RJ Balaji ഇൻസ്റ്റ​ഗ്രാം
Entertainment

'ആദ്യം നായകനാക്കാനിരുന്നത് വിജയ്‌യെ, അദ്ദേഹത്തോട് കഥയും പറഞ്ഞു; പക്ഷേ', 'കറുപ്പി'നെക്കുറിച്ച് ആർജെ ബാലാജി

അങ്ങനെയാണ് ഞാൻ വിജയ് സാറിന്റെ അടുത്തേക്ക് പോകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് സൂര്യ- ആർജെ ബാലാജി കൂട്ടുകെട്ടിലെത്തുന്ന കറുപ്പ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്. പക്കാ മാസ് എന്റർടെയ്നർ ആയെത്തുന്ന ചിത്രം മെയ് 14 നാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ സൂര്യയ്ക്ക് മുൻപ് താൻ വിജയ്‌യെ ആയിരുന്നു ആദ്യം പരി​ഗണിച്ചിരുന്നതെന്ന് പറയുകയാണ് ബാലാജി ഇപ്പോൾ.

"2023 ഓഗസ്റ്റിലാണ് ഞാൻ കറുപ്പ് എഴുതാൻ തുടങ്ങിയത്. ഒരു ഘട്ടത്തിൽ എന്റെ ആശയം വലുതാകാൻ തുടങ്ങി. അപ്പോൾ എനിക്ക് വലിയൊരു താരത്തെ ആവശ്യമായി വന്നു. അങ്ങനെയാണ് ഞാൻ വിജയ് സാറിന്റെ അടുത്തേക്ക് പോകുന്നത്.

സാറിനോട് കഥ പറഞ്ഞപ്പോൾ, അത് ഉടൻ ചെയ്യാൻ കഴിയുമോ എന്നായിരുന്നു എന്നോട് ചോദിച്ചത്. എന്റെ സ്റ്റൈലിലുള്ള വളരെ സോഫ്റ്റായ ഫാമിലി എന്റർടെയ്നറിനായി അദ്ദേഹം ആ​ഗ്രഹിച്ചിരുന്ന സമയമായിരുന്നു അത്. എന്നാൽ എനിക്ക് കുറച്ചു കൂടുതൽ സമയം ആവശ്യമാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

പക്ഷേ പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയും ചെയ്തു. എന്നാലും എനിക്ക് സന്തോഷമേയുള്ളൂ. കാരണം അദ്ദേഹവുമായുള്ള ചർച്ചകൾക്കിടയിൽ തിരക്കഥയിൽ പല മാറ്റങ്ങളുമുണ്ടായി. പിന്നീട് ഞാൻ അതേ കഥ സൂര്യ സാറിനോട് പറഞ്ഞു. അദ്ദേഹം ഈ സിനിമയിലേക്ക് വന്നതിന് ശേഷം ചില മാറ്റങ്ങൾ ഞാൻ തിരക്കഥയിൽ വരുത്തിയിരുന്നു".ആർ ജെ ബാലാജി പറഞ്ഞു.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും കറുപ്പിനുണ്ട്. സായ് അഭ്യങ്കാർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Cinema News: Director RJ Balaji opens up his movie Karuppu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പകച്ചു പോയി ജര്‍മനി; അട്ടിമറിച്ച് ഇക്വ'ഡോര്‍' തുറക്കുക തന്നെ ചെയ്തു; പുറത്തേക്കല്ല... നോക്കൗട്ടിലേക്ക്!

ജര്‍മ്മനിയെ അട്ടിമറിച്ച് ഇക്വഡോര്‍, ടുണീഷ്യയ്‌ക്കെതിരെ 'ഓറഞ്ച് വസന്തം', കയ്യാങ്കളിയില്‍ കേസ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സ്വീഡനെ 'കുരുക്കി' ജപ്പാന്‍ നോക്കൗട്ടില്‍; കാത്തിരിക്കുന്നത് ബ്രസീല്‍!

മൊഴിയില്‍ അവ്യക്തത?, വീണയെ വീണ്ടും ചോദ്യം ചെയ്യും; അന്വേഷണം വ്യാപിപ്പിച്ച് ഇഡി

കൻസാസ് സിറ്റിയിൽ പൂത്ത 'ഓറഞ്ച് വസന്തം'! ടുണീഷ്യയെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്‍മാര്‍