RJ Balaji, Sai Abhyankkar ഇൻസ്റ്റ​ഗ്രാം
Entertainment

'എത്ര പിആർ നൽകിയാലും ഇന്ന് സായ് എത്തിയ ഇടത്ത് എത്താൻ കഴിയില്ല; അതാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയത്'

കറുപ്പിൽ സായ് അഭ്യങ്കർ ഗംഭീര ഗാനങ്ങൾ ആണ് നൽകിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തെന്നിന്ത്യയൊട്ടാകെ സെൻസേഷനായി മാറിയ യുവ സം​ഗീത സംവിധായകരിൽ ഒരാളാണ് സായ് അഭ്യങ്കാർ. അടുത്തിടെ സൂര്യ- ആർ ജെ ബാലാജി കൂട്ടുകെട്ടിലെത്തിയ കറുപ്പിലെ സായ്‌യുടെ സം​ഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സായ്‌യുടെ വളർച്ചയെപ്പറ്റിയും അദ്ദേഹത്തിന് ലഭിക്കുന്ന ട്രോളുകളെക്കുറിച്ചും തുറന്നു പറയുകയാണ് ആർ ജെ ബാലാജി.

"തന്നെ ഹൈപ്പ് ചെയ്യാനായി സായ് അഭ്യങ്കർ പിആറിനെ ഉപയോഗിക്കുകയാണ് എന്നാണ് എല്ലാവരും പറയുന്നത്. കറുപ്പിൽ സായ് അഭ്യങ്കർ ഗംഭീര ഗാനങ്ങൾ ആണ് നൽകിയത്. അതാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയത്. എത്ര പിആർ നൽകിയാലും ഇന്ന് സായ് അഭ്യങ്കർ എത്തിയ ഇടത്ത് എത്താൻ കഴിയില്ല". -ആർ ജെ ബാലാജി പറഞ്ഞു.

സൂര്യയുടെ വമ്പൻ കംബാക്ക് ആണ് കറുപ്പ് എന്നാണ് അഭിപ്രായങ്ങൾ. ചിത്രം 300 കോടിയ്ക്കും മുകളിൽ ബോക്‌സ് ഓഫീസിൽ നേടിക്കഴിഞ്ഞു. ഒടിടി റിലീസിന് പിന്നാലെ സിനിമ വീണ്ടും ചർച്ചയിലുണ്ട്. ഒടിടിയിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

13 വർഷങ്ങൾക്ക് ശേഷം സൂര്യയ്ക്ക് തിയറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച ചിത്രമാണ് കറുപ്പ്. ചിത്രത്തിലെ സൂര്യയുടെ പ്രകടനവും ഏറെ കയ്യടികൾ വാരിക്കൂട്ടിയിരുന്നു. തൃഷയാണ് ചിത്രത്തിൽ നായികയായെത്തിയത്. സൂര്യയുടെ കരിയറിലെ ആദ്യ 300 കോടി ചിത്രവുമാണ് കറുപ്പ്.

RJ Balaji praises Sai Abhyankkar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ്, ഇപ്പോൾ കേരളത്തിൽ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം': പിണറായി വിജയൻ

ചാലക്കുടിയിൽ റോഡിന് കുറുകെ കിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 760 lottery result

'ധ്യാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്'; അമ്മയുടെ നേതൃത്വം ചെറുപ്പക്കാര്‍ ഏറ്റെടുക്കണമെന്ന് മാല പാര്‍വതി

'കാഫിർ' സ്‌ക്രീൻഷോട്ട് കേസ്: ജാമ്യം ലഭിച്ച ജിതിൻ ഭാസ്‌കറിന് സ്വീകരണമൊരുക്കി ഡിവൈഎഫ്ഐ