Aju Varghese, RJ Balaji വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്റെ അടുത്ത സുഹൃത്ത്, കാശ് പോലും വാങ്ങിയിട്ടില്ല ഇതുവരെ'; 'കറുപ്പി'ലെ അജുവിന്റെ റോളിനെക്കുറിച്ച് സംവിധായകൻ

അജുവിന് നന്ദി പറയാനും ബാലാജി മറന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

സൂര്യ നായകനായെത്തുന്ന 'കറുപ്പിൽ' അതിഥി വേഷത്തിൽ അജു വർ​ഗീസും. ചിത്രത്തിന്റെ സംവിധായകൻ ആർജെ ബാലാജി തന്നെയാണ് ഇപ്പോൾ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിനായി ഒരു ദിവസത്തെ ഷൂട്ട് മാത്രമേ അജുവിനുണ്ടായിരുന്നുള്ളൂവെന്നും എന്നിട്ടും നടൻ എത്തിയെന്നും ആർജെ ബാലാജി പറഞ്ഞു.

അജുവിന് നന്ദി പറയാനും ബാലാജി മറന്നില്ല. തിരുവനന്തപുരത്തു വച്ചു നടന്ന കറുപ്പിന്റെ കേരള പ്രീ റിലീസ് ഇവന്റില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ആര്‍ജെ ബാലാജി ഇക്കാര്യങ്ങൾ പറഞ്ഞത്. "അജു വർ​ഗീസ് എന്റെ വളരെ അടുത്ത സുഹൃത്താണ്. ഞാൻ പറഞ്ഞതിൻ പ്രകാരം എന്റെ സുഹൃത്ത് അജു എനിക്ക് വേണ്ടി ഒരു ദിവസം വന്ന് അതിഥി വേഷം ചെയ്ത് തന്നു.

അജു വർ​ഗീസ് ഇവിടുത്തെ വലിയ താരമാണ്. പക്ഷേ അദ്ദേഹം എന്റെ സിനിമയ്ക്കായി വെറും ഒരു ദിവസത്തെ ഷൂട്ടിന്, ഒരു ചെറിയ വേഷം വന്ന് ചെയ്തു. അതിന് കാശ് പോലും വാങ്ങിയിട്ടില്ല ഇതുവരെ. നന്ദി അജു. ഞങ്ങളോടൊപ്പം നിന്നതിന്".- ബാലാജി പറഞ്ഞു.

അതേസമയം ചിത്രത്തിൽ നിരവധി മലയാളികളാണ് അണിനിരക്കുന്നത്. ഇന്ദ്രൻസ്, ഉണ്ണിമായ പ്രസാദ്, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൂര്യ സാർ വളരെ സ്വീറ്റായ ഒരാളാണെന്ന് നടി സ്വാസിക പറഞ്ഞു.

"ഓരോ കാര്യത്തിനും അദ്ദേഹം നമ്മളെ പ്രശംസിക്കാൻ കാണിക്കുന്ന ഒരു മനസുണ്ട്. എന്നെ ആദ്യമായി കണ്ടപ്പോൾ, തമിഴ് സിനിമയിലേക്ക് സ്വാ​ഗതം എന്ന് പറഞ്ഞാണ് അദ്ദേഹം സ്വീകരിച്ചത്. അങ്ങനെയൊരു സ്വീറ്റായ ആളാണ് അദ്ദേഹം. നമുക്കെല്ലാവർക്കും ഇഷ്ടമുള്ള സ്വീറ്റായ നിഷ്കളങ്കനായ ഒരു കലാകാരൻ" എന്നാണ് സൂര്യയെക്കുറിച്ച് സ്വാസിക പറഞ്ഞത്.

Cinema News: RJ Balaji reveals Aju Varghese cameo role in Karuppu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി നല്‍കിയ പേരുകള്‍ തളളി; അധ്യാപക പരിഷത്ത് നേതാവ് ഡോ. സജിത റാണിയെ കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമിച്ച് ഗവര്‍ണര്‍

'18 പേര്‍ സത്യപ്രതിജ്ഞ ചെയ്തത് അല്ലാഹുവിന്റെ നാമത്തില്‍'; കണ്ണൂര്‍ കോര്‍പ്പറേഷനിലും വിവാദം; ബിജെപി പരാതി നല്‍കി

മകള്‍ക്ക് മുന്നില്‍ തര്‍ക്കം; ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുഞ്ഞോമനയെ രക്ഷിക്കാന്‍ അമ്മ സ്വന്തം ജീവന്‍ നല്‍കി; വെനസ്വേല ദുരന്തത്തില്‍ ഫുട്‌ബോളറുടെ ഭാര്യയുടെ വിയോഗം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി ചോദ്യം ചെയ്ത ആര്‍ജെ ഹേമന്ത് ലേസണ്‍ ഓഫീസര്‍; സംരക്ഷണവുമായി ദേവസ്വം ബോര്‍ഡ്