Kalabhavan Mani daughter ഇന്‍സ്റ്റഗ്രാം
Entertainment

എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണമായ സിനിമ; കലഭാവന്‍ മണി മകള്‍ക്ക് പേരിടാന്‍ കാരണമായ സംഭവം

ഇന്ന് അവള്‍ പഠിച്ച് വലിയ കുട്ടിയായി. ചേട്ടന്‍ ആഗ്രഹിച്ച പോലെ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി

സമകാലിക മലയാളം ഡെസ്ക്

കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ശ്രീലക്ഷ്മിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുള്ള മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ വാക്കുകള്‍ മലയാളി മനസ് തൊടുകയാണ്. കലാഭവന്‍ മണി മകള്‍ക്ക് പേരിട്ടതിനെക്കുറിച്ചും രാമകൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:

''അമ്മുവിന് കുഞ്ഞച്ഛന്റെ വക ഒരായിരം പിറന്നാള്‍ ആശംസകള്‍. ഏപ്രില്‍ 2 മണി ചേട്ടന്‍ വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിന് ലഭിച്ച സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് വാങ്ങാന്‍ പോയിരിക്കുകയായിരുന്നു. അപ്പോഴാണ് ചേടത്തി അമ്മയെ ഡെലിവറിയ്ക്കായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. അവാര്‍ഡ് വാങ്ങി തിരികെയെത്തിയപ്പോഴേക്കും ഡെലിവറി കഴിഞ്ഞു. പെണ്‍കുഞ്ഞ്.. മണി ചേട്ടന്‍ തന്റെ കുഞ്ഞു മകളെ കൈയില്‍ എടുത്ത് മനസില്‍ മന്ത്രിച്ചു. ലക്ഷ്മി എന്നപേര്..

അതെ ശ്രീലക്ഷ്മിയുടെ ജന്മദിനമാണിന്ന്. തന്റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണമായ വാസന്തിയും ലക്ഷ്മിയുടെ പിന്നെ ഞാനും എന്ന ചിത്രത്തിന്റെ അംഗീകാരത്തിന്റെ ഓര്‍മ്മയ്ക്കായി ആ പേര് തന്റെ തന്റെ പൊന്നോമനയ്ക്കിട്ടു. ശ്രീലക്ഷ്മി. ഇഇന്ന് അവള്‍ പഠിച്ച് വലിയ കുട്ടിയായി. ചേട്ടന്‍ ആഗ്രഹിച്ച പോലെ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി പ്രാക്ടീസ് ചെയ്യുന്നു. അമ്മുവിന് കുഞ്ഞച്ഛന്റെ വക ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു.''

എറണാകുളം ശ്രീനാരായണ കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു ശ്രീലക്ഷ്മി. ഇപ്പോള്‍ ചാലക്കുടിയിലെ മണികൂടാരത്തില്‍ അമ്മ നിമ്മിയ്‌ക്കൊപ്പമുണ്ട് ശ്രീലക്ഷ്മി. മകളെ ഡോക്ടറാക്കുകയെന്നത് കലാഭവന്‍ മണിയുടെ വലിയ ആഗ്രഹമായിരുന്നു. അവളിലൂടെ പാവങ്ങള്‍ക്കായൊരു ആശുപത്രി എന്നതായിരുന്നു അദ്ദേഹം കണ്ട സ്വപ്‌നം.

RLV Ramakrishnan pens a birthday wish for Sreelakshmi. Recalls how Kalabhavan Mani named his daughter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാല്‍ഡ സംഘര്‍ഷം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; പിടിയിലായത് രാജ്യം വിടാനുള്ള ശ്രമത്തിനിടെ; 35 പേര്‍ കസ്റ്റഡിയില്‍

'ഞാനായിരുന്നെങ്കിൽ അവനെ തൂക്കിയെറിഞ്ഞേനെ'; സഞ്ജീവ് ​ഗോയങ്കയ്ക്കെതിരെ ലളിത് മോദി

'കരയിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യാ നിങ്ങൾ'; മലയാള സിനിമ ഉപയോ​ഗിക്കാൻ മറന്നുപോയ നടൻ, 'വാഴ 2' വിൽ കയ്യടി വാരിക്കൂട്ടി ബിജുക്കുട്ടൻ

ബ്രഷ്ചെയ്ത് കഴിഞ്ഞാലും വായ്‌നാറ്റം മാറുന്നില്ലേ? എങ്കിൽ ഇവ ചെയ്യൂ

അഭിഷേക് ശർമയ്ക്ക് 'മുട്ടൻ പണി'; കനത്ത പിഴ ചുമത്തി ബിസിസിഐ, കാരണം അവ്യക്തം !

SCROLL FOR NEXT