റോബർട്ട് ഡി നീറോ/ഫോട്ടോ: എഎഫ്പി 
Entertainment

79ാം വയസിൽ ഏഴാമത്തെ കുഞ്ഞ് ജനിച്ചു; വെളിപ്പെടുത്തി റോബർട്ട് ഡി നീറോ

79ാം വയസിൽ ഏഴാമത്തെ കുഞ്ഞ് ജനിച്ച വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് റോബർട്ട് ഡി നീറോ. ക്ലാസിക് ചിത്രം ​ഗോഡ്ഫാദർ ഉൾപ്പെടെ നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. 79ാം വയസിൽ ഏഴാമത്തെ കുഞ്ഞ് ജനിച്ച വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. പുതിയ ചിത്രമായ എബൗട്ട് മൈ ഫാദറിന്റെ പ്രചാരണത്തിനിടെയായിരുന്നു വെളിപ്പെടുത്തൽ. 

അച്ഛനെന്ന നിലയിൽ താൻ എങ്ങനെയാണ് എന്ന് ഇടി കാനഡയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുകയായിരുന്നു നീറോ. അതിനിടെ ആറു മക്കൾ അല്ലേ എന്ന് അവതാരകൻ ചോദിച്ചു. അതിനു മറുപടിയായാണ് തനിക്ക് ഏഴു കുട്ടികളുണ്ടെന്ന് താരം പറഞ്ഞത്. അടുത്തിടെയാണ് ഏഴാമത്തെ കുട്ടി ജനിച്ചതെന്നും താരം പറഞ്ഞു. എന്നാൽ കുട്ടിയുടെ അമ്മ ആരാണെന്ന് വെളിപ്പെടുത്തിയില്ല. ഡി നീറോയുടെ താരത്തിന് കുട്ടിയുണ്ടായ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് റോബർട്ട് ഡി നീറോ. ആദ്യഭാര്യയായ ഡയാനയിൽ രണ്ട് മക്കളുണ്ട്. 51കാരിയായ ഡ്രേനയും 46 കാരിയായ റാഫേലും.  മുൻ ഭാര്യ ​ഗ്രേസ് ഹൈടവറിൽ രണ്ട് മക്കൾ കൂടിയുണ്ട്. 25കാരനായ എലിയറ്റും 11 കാരിയായ ഹെലനും. കൂടാതെ 1995 ലാണ് മുൻ കാമുകിയായ ടൂക്കീ സ്മിത്തിൽ ഇരട്ടക്കുട്ടികളായ ജൂലിയനും ആരോണും പിറന്നു. ഇരുവർക്കും ഇപ്പോൾ 27 വയസായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT