Pattinson Instagram
Entertainment

നസ്ലെനു പകരം 'പ്രേമലു 2' നായകനായും, ധോനിക്ക് പകരം തലയായും പാറ്റിൻസൺ; എല്ലാവർക്കും അവനെ മതിയെന്ന് ട്രോൾ

'രാമായണ' രണ്ടാം ഭാഗത്തിൽ രാമനായും 'ധുരന്ധർ 3'യിൽ രൺവീർ സിങ്ങിന് പകരം നായകനായും താരം എത്തുമെന്നും മീമുകളുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ഹോളിവുഡിലെ പുതിയ ജെയിംസ് ബോണ്ടായി റോബർട്ട് പാറ്റിൻസണെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരത്തെ ചുറ്റിപ്പറ്റി ട്രോളുകളും മീമുകളും സജീവമാണ്.

ബാറ്റ്മാനായി എത്തിയതിന് പിന്നാലെ 007 എന്ന വിഖ്യാത കഥാപാത്രത്തെക്കൂടി സ്വന്തമാക്കിയതോടെ ഹോളിവുഡിലെ പ്രധാന ഫ്രാഞ്ചൈസികളിലെല്ലാം പാറ്റിൻസൺ ഇടംപിടിക്കുകയാണെന്നാണ് ട്രോളന്മാരുടെ പരിഹാസം. സിനിമാ ലോകത്തെ പ്രധാന വേഷങ്ങളെല്ലാം പാറ്റിൻസൺ തന്നെ കൊണ്ടുപോകുകയാണെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ മീമുകൾ.

അഭിനയരംഗത്ത് വ്യത്യസ്തമായ തിരഞ്ഞെടുപ്പുകളിലൂടെ ശ്രദ്ധ നേടിയ താരത്തിന്റെ കരിയർ തന്നെയാണ് ഇത്തരം ട്രോളുകൾക്ക് കാരണം. 'ഹാരി പോട്ടർ' ഫ്രാഞ്ചൈസിയിൽ സെഡ്രിക് ഡിഗറിയായി എത്തിയ പാറ്റിൻസൺ പിന്നീട് 'ട്വൈലൈറ്റ്' സിനിമകളിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടി. തുടർന്ന് 'ടെനറ്റ്', 'ദി ലൈറ്റ്ഹൗസ്', 'ദി ബാറ്റ്മാൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ഇപ്പോൾ ജെയിംസ് ബോണ്ട് കൂടിയാകുന്നതോടെ താരത്തിന്റെ ഫ്രാഞ്ചൈസി യാത്രയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

പരിഹാസത്തിന്റെ ഭാഗമായി പാറ്റിൻസണെ എഐയുമായി താരതമ്യം ചെയ്യുന്ന മീമുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. എഐ മനുഷ്യരുടെ ജോലികൾ ഏറ്റെടുക്കുന്നതുപോലെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ ജോലി പാറ്റിൻസണും ഏറ്റെടുക്കുകയാണെന്നാണ് ട്രോളന്മാർ പറയുന്നത്. തിരക്കഥ പൂർത്തിയായാൽ പാറ്റിൻസൺ ഉട‌ൻ അവിടെയെത്തുമെന്നും തമാശകളുണ്ട്.

ട്രോളുകൾക്ക് അതിരുകളില്ലെന്നതിന് ഉദാഹരണമാണ് മലയാള സിനിമയിലേക്കും ക്രിക്കറ്റ് ലോകത്തേക്കും പാറ്റിൻസണെ കൊണ്ടുവരുന്ന മീമുകൾ. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന 'പ്രേമലു 2'വിൽ നസ്ലെന് പകരം നായകനാകുന്നത് പാറ്റിൻസണായിരിക്കുമെന്നാണ് ഒരു ട്രോൾ.

ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് ധോനി വിരമിച്ചാതോടെ അടുത്ത ക്യാപ്റ്റനായി പാറ്റിൻസൺ എത്തുമെന്നും ട്രോളന്മാർ പറയുന്നു. 'രാമായണ' രണ്ടാം ഭാഗത്തിൽ രാമനായും 'ധുരന്ധർ 3'യിൽ രൺവീർ സിങ്ങിന് പകരം നായകനായും താരം എത്തുമെന്ന സങ്കൽപ്പങ്ങളും മീമുകളിലുണ്ട്. ബിജെപിയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിപ്പോലും താരം ട്രോളുകളിൽ ഇടം നേടുന്നു.

നിലവിൽ ജെയിംസ് ബോണ്ടായി പാറ്റിൻസണെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡെനിസ് വില്ലെന്യൂവാണ്. സ്റ്റീവൻ നൈറ്റ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിർമാണം ആമി പാസ്കലും ഡേവിഡ് ഹെയ്മാനും ചേർന്നാണ്. ഡാനിയൽ ക്രെയ്ഗിന് ശേഷമുള്ള ഏഴാമത്തെ ജെയിംസ് ബോണ്ടായാണ് 40കാരനായ പാറ്റിൻസൺ എത്തുന്നത്. നിക്കോളാസ് ഹൗൾട്ട്, കാല്ലം ടേണർ, ജോഷ് ഒ'കോന്നർ, ജാക്ക് ലോഡൻ, ഹാരി സ്റ്റൈൽസ് തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളെ മറികടന്നാണ് 40 കാരനായ പീറ്റേഴ്സൺ സീക്രട്ട് ഏജന്റായതെന്നാണ് റിപ്പോർട്ടുകൾ.

'ട്വൈലൈറ്റ്' പരമ്പരയിലെ എഡ്വേർഡ് കുള്ളൻ എന്ന കഥാപാത്രത്തിലൂടെ കൗമാരപ്രേക്ഷകർക്കിടയിൽ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ പാറ്റിൻസൺ പിന്നീട് തന്റെ അഭിനയപരിധി വിപുലീകരിച്ചിരുന്നു. വാണിജ്യ സിനിമകൾക്കൊപ്പം പരീക്ഷണാത്മക ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ച താരത്തിന് ബാറ്റ്മാനും ജെയിംസ് ബോണ്ടും പോലുള്ള ജനപ്രിയ കഥാപാത്രങ്ങൾ ലഭിച്ചതാണ് ഇപ്പോഴത്തെ ട്രോളുകൾക്ക് പിന്നിലെ പ്രധാന കാരണം.

Robert Pattinson’s Bond casting sparks hilarious social media trolls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങള്‍ ഒന്നും അറിയുന്നില്ല'; മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; കാബിനറ്റ് യോഗത്തില്‍ വന്‍ തര്‍ക്കം

പള്ളിക്കുള്ളിലെ ഒളിത്താവളം, വിഡിയോ കോൾ ചർച്ചകൾ, കണ്ണീർ വാതക പ്രയോഗം; ലഷ്കർ കമാൻഡറിനെ വീഴ്ത്തിയത് സാഹസികമായി

ബസ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നവംബര്‍ 20 മുതല്‍ ദുബൈയില്‍ ബസ് റൂട്ടുകളില്‍ മാറ്റം

വിട്ടു കളയല്ലേ... കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ 1,393 ഒഴിവുകൾ; അഗ്രികൾച്ചർ, IT, എഞ്ചിനീയറിങ് യോഗ്യത

ജയിൽമോചിതനായ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി