തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 
Entertainment

ഇനി സ്റ്റൈലിഷ് പ്രഭാസ്; റൊമാന്‍റിക് ഹൊറര്‍ 'ദി രാജാ സാബ്' ആദ്യ ഗ്ലിംപ്‌സ് പുറത്തിറക്കി

2025 ഏപ്രില്‍ 10നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി രാജാ സാബ്'ന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്തുവിട്ടു. സ്‌റ്റൈലിഷ് ലുക്കിലാണ് ഗാനത്തില്‍ പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. 2025 ഏപ്രില്‍ 10നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

ഫാമിലി എന്റര്‍ടെയ്നര്‍ 'പ്രതി റോജു പാണ്ഡഗെ', റൊമാന്റിക് കോമഡി 'മഹാനുഭാവുഡു' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി രാജാ സാബ്' തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വപ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മ്മാതാവ്. നിലവില്‍ 40% ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഓഗസ്റ്റ് 2 മുത ല്‍ ആരംഭിക്കും. തമന്‍ എസ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സും കിംഗ് സോളമനും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആര്‍ സി കമല്‍കണ്ണനാണ്.

ഛായാഗ്രഹണം: കാര്‍ത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ് എന്‍ കെ, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

പാടത്ത് പണിയെടുത്ത് ഇം​ഗ്ലീഷ് പഠിപ്പിക്കൽ, ഇന്ന് ലക്ഷക്കണക്കിന് ആളുകളുടെ ടീച്ചർ; പ്രിയങ്ക ചോപ്ര വരെ ആരാധിക, നന്ദി പറഞ്ഞ് യശോദ

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന