Roshna Ann Roy about Ajmal Amir ഇന്‍സ്റ്റഗ്രാം
Entertainment

'ദേ കിടക്കുന്നു, അണ്ണന്റെ എഐ മെസേജ്'; അജ്മല്‍ അമീറിന്റെ മെസേജ് പുറത്തുവിട്ട് നടി റോഷ്‌ന ആന്‍ റോയ്

അജ്മല്‍ മോശം സന്ദേശങ്ങള്‍ അയച്ചതായി നിരവധി പെണ്‍കുട്ടികള്‍

സമകാലിക മലയാളം ഡെസ്ക്

വിവാദച്ചുഴിയില്‍ പെട്ട് നടന്‍ അജ്മല്‍ അമീര്‍. മലയാളികള്‍ക്ക് സുപരിചിതനായ അജ്മല്‍ തമിഴിലും നിറ സാന്നിധ്യമാണ്. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്ന് കാലുറപ്പിക്കുന്നതിനിടെയാണ് താരത്തിന്റെ പേര് വാര്‍ത്തകളില്‍ നിറയുന്നത്. അജ്മലിന്റെ ചാറ്റും വോയ്‌സ് മെസേജും പുറത്ത് വന്നതോടെയാണ് താരം വെട്ടിലായത്.

പെണ്‍കുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്ന അജ്മലിന്റെ ഓഡിയോയാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ അജ്മലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി റോഷ്‌ന ആന്‍ റോയ്. അജ്മലിന്റെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് റോഷ്ന്‍ ആന്‍ റോയിയുടെ പ്രതികരണം.

നേരത്തെ തന്റെ പേരില്‍ പ്രചരിക്കുന്ന വോയ്‌സ് മെസേജുകളും ചാറ്റുകളും നിഷേധിച്ച് അജ്മല്‍ രംഗത്തെത്തിയിരുന്നു. തന്റെ ശബ്ദം എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും തന്നെ തകര്‍ക്കാനുള്ള ശ്രമമാണെന്നുമായിരുന്നു അജ്മല്‍ പറഞ്ഞത്. പിന്നാലെയാണ് റോഷ്‌ന നടന്റെ ചാറ്റ് പുറത്ത് വിട്ടത്.

''എത്ര നല്ല വെള്ളപൂശല്‍. ചുമ്മാ ഇന്‍ബോക്‌സ് നോക്കിയപ്പോള്‍ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസേജ്'' എന്നാണ് റോഷ്ന്‍ ആന്‍ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടു കൊണ്ട് കുറിച്ചിരിക്കുന്നത്. 'ഹൗ ആര്‍ യു', 'നീ ഇവിടെ ഉണ്ടോ?' എന്നിങ്ങനെയുള്ള മെസേജുകളാണ് അജ്മല്‍ റോഷ്‌നയ്ക്ക് അയച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു റോഷ്‌നയുടെ പ്രതികരണം.

അതേസമയം, ശബ്ദ സന്ദേശങ്ങള്‍ എഐ നിര്‍മിതമാണെന്ന് വിശദീകരിച്ചു കൊണ്ട് അജ്മല്‍ പങ്കുവച്ച വിഡിയോയ്ക്ക് താഴെ് നിരവധി പെണ്‍കുട്ടികള്‍ നടനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അജ്മല്‍ വിഡിയോ കോള്‍ ചെയ്തതായും മോശം സന്ദേശങ്ങള്‍ അയച്ചതായും നിരവധി പെണ്‍കുട്ടികള്‍ കമന്റുകളില്‍ പറയുന്നു. സിനിമയില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച സഹതാരങ്ങളോടും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്.

Actress Roshna Ann Roy shares messages from Ajmal Amir as the actor defends his leaked voice messages. Roshna makes fun of his AI remarks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'അന്യായ ലെവൽ പോസ്റ്റേഴ്സ് മാത്രമല്ല, പെർഫോമൻസ് കാഴ്ച വെക്കാനും അറിയാം; ഈ മുഖമൊന്ന് നോക്കി വച്ചോളൂ'

പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

'സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം, ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ'; ദ്രോഹിച്ചവര്‍ അടുത്തറിയുന്നവരെന്ന് ഇന്ദുലേഖ

ഇത്രയും മൂല്യമുള്ള വസ്തുക്കൾ ബാഗിലുണ്ടോ?, കസ്റ്റംസിനെ വിവരമറിയിക്കണം; മുന്നറിയിപ്പുമായി ഒമാൻ അധികൃതർ

SCROLL FOR NEXT