ഹോളിവുഡ് ക്രിട്ടിക്‌സ്‌ പുരസ്‌ക്കാര നേട്ടത്തിൽ ആർആർആർ/ ചിത്രം ട്വിറ്റർ 
Entertainment

മികച്ച അന്താരാഷ്ട്ര ചിത്രമടക്കം മൂന്ന് പുരസ്‌കാരങ്ങൾ, ഹോളിവുഡ് ക്രിട്ടിക്‌സ്‌ പുരസ്‌ക്കാര നേട്ടത്തിൽ ആർആർആർ

മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം, മികച്ച ആക്ഷൻ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് നേട്ടം.

Author : സമകാലിക മലയാളം ഡെസ്ക്

വീണ്ടും രാജ്യാന്തര പുരസ്കാര നിറവിൽ എസ്എസ് രാജമൗലി സംവിധാനം ചെയ്‌ത ആർആർആർ. ഹോളിവുഡ് ക്രിട്ടിക്‌സ്‌ അസോസിയേഷൻ അവാഡ്‌സിൽ മൂന്ന് വിഭാ​ഗങ്ങളിൽ ചിത്രം പുരസ്‌കാരം കരസ്ഥമാക്കി. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷൻ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് നേട്ടം.

പുരസ്‌കാരം നേട്ടത്തിലുള്ള സന്തോഷം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവില്ലെന്ന് രാജമൗലി പറഞ്ഞു. ആക്ഷൻ കൊറിയോ​ഗ്രഫർമാരോടുള്ള പ്രത്യേക നന്ദിയും പുരസ്‌കാരം വേദിയിൽ അദ്ദേഹം അറിയിച്ചു. ഒറിജിനൽ സോങ് വിഭാഗത്തിൽ ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം ഓസ്‌കർ നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ഗോൾഡൻ ഗ്ലോബിലെ പുരസ്‌കാര നേട്ടത്തിന് പിന്നാലെയായിരുന്നു ഓസ്‌കർ നാമനിർദേശവും ചിത്രം സ്വന്തമാക്കിയത്. നാട്ടു നാട്ടു ​ഗാനമൊരുക്കിയ സംഗീത സംവിധായകൻ എംഎം കീരവാണി ഓസ്‌കർ വേദിയിൽ ലൈവ് പെർഫോമൻസ് ചെയ്യുന്നുണ്ട്. കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ജ് എന്നിവർ ചേർന്നാണ് 'നാട്ടു നാട്ടു' ആലപിച്ചത്. പ്രേം രക്ഷിത് ആയിരുന്നു നൃത്തസംവിധാനം.

മാർച്ച് 12നാണ് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനം. ജൂനിയർ എൻടിആർ, രാം ചരൺ എന്നവർ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലീവിയ മോറിസ്, ആലിയ ഭട്ട്, സമുദ്രക്കനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT