Sai Abhyankkar ഇന്‍സ്റ്റഗ്രാം
Entertainment

20-ാം വയസില്‍ 2 കോടി; സംഗീത സംവിധായകന് മലയാളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം; താരമായി സായ് അഭ്യങ്കര്‍

സായ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

തന്റെ പാട്ടുകളിലൂടെ തെന്നിന്ത്യ ഇളക്കി മറിച്ച സംഗീത സംവിധായകനും ഗായകനുമാണ് സായ് അഭ്യങ്കര്‍. സായ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഷെയ്ന്‍ നിഗം നായകനായ ബള്‍ട്ടിയിലൂടെയാണ് സായ് അഭ്യങ്കര്‍ മലയാളത്തിലെത്തുന്നത്. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലെത്തിയത് കഴിഞ്ഞ ദിവസമാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ബള്‍ട്ടിയിലെ പാട്ടുകളൊരുക്കാന്‍ സായ് അഭ്യങ്കര്‍ക്ക് ലഭിച്ചത് മലയാളത്തില്‍ ഇതുവരെ ഒരു സംഗീത സംവിധായകന് ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ്. ബള്‍ട്ടിയുടെ നിര്‍മാതാവ് സന്തോഷ് ടി കുരുവിളയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 20 കാരനായ സായ്ക്ക് ബള്‍ട്ടിയ്ക്കായി താന്‍ നല്‍കിയത് രണ്ട് കോടി രൂപയാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

സായ്ക്ക് ഇത്രയും ഉയര്‍ന്ന പ്രതിഫലം നല്‍കാന്‍ കാരണം അദ്ദേഹത്തിന്റെ മ്യൂസിക് വിഡിയോകളാണെന്നാണ് സന്തോഷ് ടി കുരുവിള പറയുന്നത്. സായ് ചെയ്ത മ്യൂസിക് വിഡിയോകള്‍ വന്‍ വിജയമായിരുന്നു. രണ്ടും മൂന്നും കോടി വ്യൂസ് നേടാന്‍ അവയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനാല്‍ സായ്ക്ക് തന്റെ സിനിമയിലെ പാട്ടുകളും ഹിറ്റാക്കാനാകുമെന്ന് തോന്നിയെന്നാണ് അദ്ദേഹം പറയുന്നത്. ബള്‍ട്ടിയ്ക്കായി സായ് ഒരുക്കിയ ജാലക്കാരി നേടിയ സ്വീകാര്യതയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഷെയ്ന്‍ നിഗത്തിന്റെ 25-ാമത്തെ ചിത്രമാണ് ബള്‍ട്ടി. മലയാളത്തിലും തമിഴിലുമായിട്ടാണ് സിനിമ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പും പ്ലാനിലുണ്ട്. ശാന്തനു ഭാഗ്യരാജ്, പ്രീതി അസ്‌റാനി, അല്‍ഫോണ്‍സ് പുത്രന്‍, ശെല്‍വരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Sai Abhyankkar got two crores for Balti. The highest for a musician in malayalam cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT