സായി പല്ലവി 
Entertainment

ലവ് ലെറ്റർ എഴുതിയത് വീട്ടിൽ പിടിച്ചു, അച്ഛനും അമ്മയും തല്ലി; തുറന്നു പറഞ്ഞ് സായി പല്ലവി

തന്റെ സ്കൂൾകാലത്തിലെ പ്രണയത്തെക്കുറിച്ചു പറയുന്ന സായി പല്ലവിയുടെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ ഇഷ്ട നായികയാണ് സായി പല്ലവി. മലയാള ചിത്രം പ്രേമത്തിലൂടെ നായിക നിരയിലേക്ക് എത്തിയ താരം ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് തെലുങ്ക് സിനിമയിലാണ്. റാണ ദ​​ഗ്​ഗുഭാട്ടിയുടെ നായികയായി എത്തിയ വിരാടപർവമാണ് താരത്തിന്റെ പുതിയ ചിത്രം. കഴിഞ്ഞ ദിവസം ഈ ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തിരുന്നു. ഇപ്പോൾ തന്റെ സ്കൂൾകാലത്തിലെ പ്രണയത്തെക്കുറിച്ചു പറയുന്ന സായി പല്ലവിയുടെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. 

പ്രണയലേഖനം  എഴുതിയതിന്റെ പേരിൽ മാതാപിതാക്കളുടെ കയ്യിൽ നിന്നും തല്ലുകിട്ടിയിട്ടുണ്ടെന്നാണ് സായി പല്ലവി പറയുന്നത്. വിരാട പർവം സിനിമയിൽ സായ് പല്ലവിയുടെ കഥാപാത്രം കാമുകനായ റാണയ്ക്ക് കത്ത് നല്‍കുന്നത് അമ്മ കാണുന്ന രംഗമുണ്ട്. സിനിമയില്‍ എഴുതിയ കത്തുകള്‍ യഥാര്‍ഥമാണോ അതോ അഭിനയിക്കുകയായിരുന്നോ എന്ന ചോദ്യത്തിന്  മറുപടിയായാണ് പണ്ടത്തെ സ്‌കൂൾ ജീവിത കഥ താരം തുറന്നു പറഞ്ഞത്. 

‘‘ഈ സിനിമയില്‍ ഞാന്‍ ആ കത്ത്  സംവിധായകന്റെ നിര്‍ദേശപ്രകാരമാണ് എഴുതിയത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഞാന്‍ ഒരു കത്തെഴുതി. ആൺകുട്ടിക്കുവേണ്ടി, അതെന്റെ കുട്ടിക്കാലത്താണ്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴോ മറ്റോ ആണ്. ഞാന്‍ പിടിക്കപ്പെട്ടു. മാതാപിതാക്കൾ എന്നെ ഒരുപാട് അടിച്ചു.’’–സായി പല്ലവി പറഞ്ഞു. റാണ ​ഗ​ഗ്​ഗുബാട്ടിയും പ്രണയലേഖനങ്ങളെക്കുറിച്ചു പറഞ്ഞു. താൻ പ്രണയലേഖനം എഴുതിയിട്ടില്ലെന്നാണ് താരം പറഞ്ഞത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി