സായി പല്ലവി ഇൻസ്റ്റ​ഗ്രാം
Entertainment

രണ്ട് മക്കളുടെ അച്ഛനായ നടനുമായി സായി പല്ലവി പ്രണയത്തിലോ?: പിന്നിൽ അസൂയാലുക്കളായ താരങ്ങളെന്ന് വാദം

താരത്തിന്റെ വ്യക്തിജീവിതം പലപ്പോഴും ​ഗോസിപ് കോളങ്ങളിൽ ഇടംനേടാറുണ്ട്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലൂടെ എത്തി തെന്നിന്ത്യൻ സിനിമാലോകത്തിന്റെ മനം കവർന്ന താരമാണ് സായി പല്ലവി. താരത്തിന്റെ വ്യക്തിജീവിതം പലപ്പോഴും ​ഗോസിപ് കോളങ്ങളിൽ ഇടംനേടാറുണ്ട്. ഇപ്പോൾ ചർച്ചയാവുന്നത് സായി പല്ലവിയുടെ പ്രണയത്തേക്കുറിച്ചുള്ള വാർത്തകളാണ്.

വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഒരു നടനുമായാണ് താരം പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. തെലുങ്കു മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് വാർത്തകൾ പുറത്തുവിട്ടത്. തെലുങ്ക് സിനിമയിലെ ഒരു നടനാണ് സായി പല്ലവിയുടെ കാമുകൻ എന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ താരം ഇതുവരെ ഇതിൽ പ്രതികരണം നടത്തിയിട്ടില്ല.

ഇത് ആദ്യമായിട്ടല്ല സായി പല്ലവിയുടെ പേര് ​ഗോസിപ് കോളങ്ങളിൽ നിറയുന്നത്. എന്നാൽ വാർത്തകൾക്കെതിരെ താരത്തിന്റെ ആരാധകർ ശക്തമായാണ് രം​ഗത്തെത്തുന്നത്. അസൂയാലുക്കളായ ബോളിവുഡ് താരങ്ങൾ നടിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എന്നാണ് അവർ പറയുന്നത്. രാമായണം സിനിമയിലൂടെ സായി പല്ലവി ബോളിവുഡിൽ മുൻനിര താരമാകുമോ എന്ന് ചിലർ ഭയക്കുന്നുണ്ടെന്നാണ് ഇവരുടെ വാദം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമരന്‍ ആണ് സായി പല്ലവിയുടെ പുതിയ തമിഴ് സിനിമ. ശിവകാര്‍ത്തികേയന്‍ ആണ് ഈ ചിത്രത്തിലെ നായകന്‍. നാഗ ചൈതന്യയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കുന്ന തണ്ടേല്‍ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിതേഷ് തിവാരിയുടെ രാമായണത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറാൻ ഒരുങ്ങുകയാണ് താരം. സീതയുടെ വേഷത്തിലാണ് താരം എത്തുന്നത്. രൺബീർ കപൂറാണ് നായകൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

SCROLL FOR NEXT