Sai Pallavi 
Entertainment

'അവര്‍ കാലില്‍ വീണതും ഞാന്‍ പൊട്ടിക്കരഞ്ഞു'; സീത എത്ര വലുതാണെന്ന് മനസിലായ നിമിഷം; അനുഭവം പങ്കിട്ട് സായ് പല്ലവി

അവര്‍ കരഞ്ഞു തുടങ്ങുന്നതിന് മുമ്പ് തന്നെ ഞാന്‍ കരയാന്‍ തുടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് രാമായണ നടത്തുന്നത്. ഇതിനോടകം തന്നെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 500 കോടി പിന്നിട്ട ചിത്രം ആഗോള കളക്ഷനില്‍ 1000 കോടിയിലേക്ക് കടക്കുകയാണ്. രണ്‍ബീര്‍ കപൂര്‍ രാമനും യഷ് രാവണനുമായെത്തുന്ന ചിത്രത്തില്‍ സീതയാകുന്നത് സായ് പല്ലവിയാണ്. സീതയായുള്ള സായ് പല്ലവിയുടെ പ്രകടനം കയ്യടി നേടുകയാണ്.

രാമാണയുടെ ചിത്രീകരണത്തിനിടെ താന്‍ പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് തുറന്നു പറയുകയാണ് സായ് പല്ലവി. പല്ലവി രാജിന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവിയുടെ വെളിപ്പെടുത്തല്‍. തന്റെ ഡയലക്ട് കോച്ച് കാല് തൊട്ട് നമസ്‌കരിച്ചപ്പോഴാണ് താന്‍ കരഞ്ഞതെന്നാണ് സായ് പല്ലവി പറഞ്ഞത്. ചിത്രത്തിലെ ഒരു പ്രധാന രംഗത്തിന്റെ ചിത്രീകരണത്തിന് പിന്നാലെയാണിത്.

''അവര്‍ക്ക് അറിയാം ഞാന്‍ സായ് പല്ലവിയാണെന്നത്. പക്ഷെ ചിലപ്പോഴൊക്കെ, നമ്മള്‍ ആരാധിക്കുന്ന, അമ്മയെ പോലെ കാണുന്ന, കഥാപാത്രത്തെ ഒരാള്‍ അവതരിപ്പിക്കുമ്പോള്‍ അതൊരു അഭിനേതാവാണ്, മറ്റൊരു മനുഷ്യനാണ് എന്നൊന്നും നമ്മള്‍ ചിന്തിക്കില്ല. നമ്മള്‍ നോക്കുക ആ സ്‌നേഹം മാത്രമായിരിക്കും'' സായ് പറയുന്നു.

''അവര്‍ അത് ചെയ്തതും, അവര്‍ കരഞ്ഞു തുടങ്ങുന്നതിന് മുമ്പ് തന്നെ ഞാന്‍ കരയാന്‍ തുടങ്ങി. നിങ്ങള്‍ എന്താണ് ഈ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. ഈ കഥാപാത്രം ഒരുപാട് പേരോട് ധാരാളം കാര്യങ്ങള്‍ സംസാരിക്കുന്നുണ്ടെന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്'' എന്നും സായ് പല്ലവി പറയുന്നു. അതേസമയം നിതേഷ് തിവാരി ഒരുക്കിയ രാമായണ 934.55 കോടി നേടി മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Sai Pallavi recalls crying on the set of Ramayana.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

'അതൊരു ബഹുമതിയാകും'; എന്‍വിഡിയ പുറത്താക്കിയാല്‍ ജെന്‍സനെ നിയമിക്കാന്‍ തയ്യാറെന്ന് ഇലോണ്‍ മസ്‌ക്

പാല്‍ ലിറ്ററിന് പത്തുരൂപ വര്‍ധിപ്പിക്കണം; മില്‍മ സര്‍ക്കാരിന് കത്തുനല്‍കും

ഇന്ത്യ- പാകിസ്ഥാന്‍ 'ബ്ലോക്ക്ബസ്റ്റര്‍ ഫൈനല്‍'! അഫ്ഗാനെ വീഴ്ത്തി ഇന്ത്യന്‍ കൗമാരപ്പട

സൈജു കുറുപ്പിന്റെ സൈക്കോളജിക്കൽ ത്രില്ലർ 'ദ് തേർഡ് മർഡർ' ഒടിടിയിൽ എവിടെ കാണാം ?