Sai Pallavi 
Entertainment

'രാവണന്‍ അത്ര മോശക്കാരനല്ല' എന്ന് സായ് പല്ലവി; രാവണനെ സ്‌നേഹിച്ച സീതയെന്ന് വിമര്‍ശനം; പുകഞ്ഞ് വിവാദം

സീതയായി അഭിനയിച്ചിട്ട് രാവണനെ പുകഴ്ത്തുന്നത് ശരിയല്ല എന്നും ചിലര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സിനിമാ ലോകം കാത്തിരിക്കുന്ന സിനിമയാണ് രാമായണ. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും. റിലീസിന് മുമ്പായി ഒക്ടോബര്‍ 27 ന് ലോസ് ആഞ്ചല്‍സില്‍ ചിത്രത്തിന്റെ പ്രത്യേക പ്രിമയര്‍ ഷോ നടന്നിരുന്നു. ഇതില്‍ നിന്നുള്ള സായ് പല്ലവിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പ്രീമിയര്‍ ഷോയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ രാവണനെക്കുറിച്ച് സായ് പല്ലവി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. 'നിങ്ങളൊരു വിശ്വാസിയാണെങ്കില്‍, നിങ്ങള്‍ക്കുള്ളിലെ നല്ലതിനേയും ചീത്തയേയും തിരിച്ചറിയാന്‍ ശ്രമിക്കും. അതിലൂടെ സ്വയം തിരുത്താന്‍ പഠിക്കും. കാരണം, രാണവന്‍ പൂര്‍ണമായും മോശക്കാരനല്ല. നമുക്കുള്ളിലെ രാവണനെ കണ്ടെത്തുക പ്രധാനമാണ്. കാലത്തിന് അനുസരിച്ച് മാറ്റം വരുത്തണം'' എന്നാണ് സായ് പല്ലവി പറഞ്ഞത്.

ഈ വിഡിയോ വൈറലായതോടെ താരത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് എത്തിയത്. രാവണനെക്കുറിച്ചുള്ള സായ് പല്ലവിയുടെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. രാവണനില്‍ തിന്മ മാത്രമല്ല ഉള്ളതെന്ന ശരിയായില്ലെന്നാണ് ചിലര്‍ പറയുന്നത്. ''ഇത്തരം പരാമര്‍ശങ്ങള്‍ വിവാദങ്ങളുണ്ടാക്കുക മാത്രമാണ് ചെയ്യുക, സ്ത്രീയെ തട്ടിക്കൊണ്ടു പോയവനെ പുകഴ്ത്തുന്ന സ്ത്രീ, നേരത്തെ തന്നെ വെറുപ്പ് കിട്ടുന്നുണ്ട്. ഇതിനിടെ ഇങ്ങനൊരു പ്രസ്താവന വേണ്ടിയിരുന്നില്ല'' എന്നാണ് ചിലര്‍ പറയുന്നത്.

''സീതയായി അഭിനയിച്ചിട്ട് രാവണനെ പുകഴ്ത്തുന്നത് ശരിയല്ല, ഇവളാണോ സീതയെ അവതരിപ്പിക്കുന്നത്?'' എന്നും ചിലര്‍ ചോദിക്കുന്നു. അതേസമയം നിരവധി പേരാണ് സായ് പല്ലവിയെ പിന്തുണച്ചുമെത്തുന്നത്. ചിലര്‍ എല്ലാത്തിലും വിവാദം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. സായ് പല്ലവി രാവണനെ എല്ലാവരുടേയും ഉള്ളിലുള്ള തിന്മയുമായി താരതമ്യം ചെയ്യുകയാണ് ചെയ്തത്. രാവണനെ പുകഴ്ത്തുകയല്ല ചെയ്തതെന്നും ചിലര്‍ പറയുന്നു.

Sai Pallavi says Ravana is not all bad, and gets slammed by social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

ഏഴിമലയിൽ യൂറോപ്യൻ റോളറുകളെ കണ്ടെത്തി: നിർണ്ണായക നിരീക്ഷണവുമായി ഒന്നാം ക്ലാസുകാരൻ

'രണ്ടര മണിക്കൂർ ആ പൊസിഷനിൽ തന്നെ ഇരുന്നു, നയൻ ഇത്രയും ഉയരത്തിലെത്താൻ കാരണം അതാണ്'; തുറന്നുപറഞ്ഞ് ഖുശ്ബു

കൃഷിയിടത്തിലെ സ്വര്‍ണവിള; ജാതി കൃഷിയിലൂടെ നേടാം മികച്ച വരുമാനം

കോഡിങ്, സൈബര്‍ സുരക്ഷ, മികച്ച പ്രകടനം; ഗൂഗിളിന് പുതിയ എഐ മോഡല്‍, ജെമിനി 4 കാര്‍ബണ്‍ പുറത്തിറക്കി