Saif Ali Khan  ഫയൽ ചിത്രം
Entertainment

'ആഴ്ചയില്‍ 1000 രൂപ തരും, പക്ഷെ വനിതാ നിര്‍മാതാവിന്റെ കവിളില്‍ 10 തവണ ഉമ്മ വെക്കണം'; തുടക്കകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്‍

ഒപ്പത്തിന്റെ ഹിന്ദി പതിപ്പായ ഹൈവാന്‍ ആണ് പുതിയ സിനിമ

സമകാലിക മലയാളം ഡെസ്ക്

സിനിമ കുടുംബത്തില്‍ നിന്നുമാണ് സെയ്ഫ് അലി ഖാന്‍. അമ്മ ശര്‍മിള ടഗോര്‍ ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് താരമാണ്. അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും. എന്നാല്‍ എല്ലാവരും കരുതുന്നത് പോലെ സുഖകരമായൊരു തുടക്കമായിരുന്നില്ല തന്റേതെന്നാണ് സെയ്ഫ് അലി ഖാന്‍ പറയുന്നത്.

തന്റെ കരിയറില്‍ ഒരിടം കണ്ടെത്തുന്നതിന് മുമ്പ് തന്നെ സെയ്ഫ് വിവാഹിതനായിരുന്നു. തന്റെ 21 -ാം വയസിലാണ് സെയ്ഫ് അമൃത സിങിനെ വിവാഹം കഴിക്കുന്നത്. 25-ാം വയസില്‍ അച്ഛനാവുകയും ചെയ്തു. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഒരു കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ സെയ്ഫിന് ഏറ്റെടുക്കേണ്ടി വന്നു.

ഒരു ഘട്ടത്തില്‍ തന്റെ സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നും തനിക്ക് എല്ലാ ആഴ്ചയും ആയിരം രൂപ വച്ചായിരുന്നു കിട്ടിയിരുന്നതെന്നും സെയ്ഫ് ഓര്‍ക്കുന്നുണ്ട്. എന്നാല്‍ അതിനൊരു നിബന്ധനയുണ്ടായിരുന്നു. വനിത നിര്‍മാതാവ് പണം നല്‍കണമെങ്കില്‍ അവരുടെ കവിളില്‍ 10 തവണ ഉമ്മ കൊടുക്കണമായിരുന്നു.

''ഞാന്‍ രണ്ടാം നായകനും മൂന്നാം നായകനുമായിട്ടുണ്ട്. ചില സിനിമകളൊക്കെ ഡീസന്റായി ഓടി. പക്ഷെ പിന്നീട് ഒന്നിന് പുറകെ ഒന്നായി മോശം സിനിമകള്‍ വന്നു'' എന്നും താരം ഓര്‍ക്കുന്നു. തൊണ്ണൂറുകളുടെ തുടക്കം തന്റെ നെറ്റ് പ്രാക്ടീസിന്റെ സമയമായിരുന്നുവെന്നാണ് സെയ്ഫ് ഓര്‍ക്കുന്നത്. തെറ്റുകളുടേയും തിരുത്തലുകളുടേയും പഠനത്തിന്റേയും സമയമായിരുന്നു അതെന്നാണ് സെയ്ഫ് ഓര്‍ക്കുന്നത്.

ഈയ്യടുത്ത് തന്റെ തുടക്കകാലത്തെ സിനിമകള്‍ വീണ്ടും യൂട്യൂബില്‍ കണ്ടു. തന്റെ അഭിനയത്തില്‍ വന്ന മാറ്റം മനസിലാക്കാനായിരുന്നു അത്. രണ്ടായിരങ്ങളുടെ തുടക്കത്തിലൂടെയാണ് സെയ്ഫിന്റെ കരിയര്‍ മാറുന്നത്. ദില്‍ ചാഹ്താ ഹേ അടക്കമുള്ള സിനിമകളിലൂടെ കരിയര്‍ മാറി. പിന്നീട് ഓംകാരയിലൂടെ അഭിനയ മികവ് തെളിയിക്കാനും സാധിച്ചു. ജയ്ദീപ് അഹ്ലാവത്തിനൊപ്പം അഭിനയിച്ച ജ്വല്‍ തീഫിലാണ് സെയ്ഫ് ഒടുവിലായി അഭിനയിച്ചത്. പ്രിയദര്‍ശന്‍ ഒരുക്കുന്ന ഒപ്പത്തിന്റെ ഹിന്ദി പതിപ്പായ ഹൈവാന്‍ ആണ് പുതിയ സിനിമ.

Saif Ali Khan opens up about his earlier days. He used to get 1000 k per week. But he had to kiss the producer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഴിമതിക്കേസില്‍ ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവുശിക്ഷ

നടി സംയുക്ത ഷണ്മുഖനാഥന്‍ വിവാഹിതയായി

കുളി കഴിഞ്ഞ ഉടനെ ഭക്ഷണം കഴിപ്പ്, അത്ര ആരോ​ഗ്യകരമല്ല

വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാനുള്ള ഇടപെടല്‍ നടത്തണം; എംപിമാരോട് മുഖ്യമന്ത്രി

'ആ വഴക്കിനിടെ അച്ഛന്റെ മൂക്കിലൂടെ ചോര വന്നു; മാപ്പ് പറയില്ലെന്ന് രഞ്ജിത്ത്; പിന്നെയാണ് ഇന്ത്യന്‍ റുപ്പി സംഭവിക്കുന്നത്'

SCROLL FOR NEXT