Shah Rukh Khan, Saif Ali Khan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'സെറ്റിൽ ഒരിക്കൽ പോലും വന്നിട്ടില്ല; നിർമാണ കാര്യങ്ങളിൽ ഷാരുഖ് അനാവശ്യമായി ഇടപെടാറില്ല'

ഒരു നല്ല തിരക്കഥയുണ്ടെന്നും അത് കേൾക്കണമെന്നും ഷാരുഖ് ആവശ്യപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്

ഷാരുഖ് ഖാൻ നിർ‌മിക്കുന്ന പുതിയ ചിത്രമാണ് കർത്തവ്യ. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് മുംബൈയിൽ വച്ച് നടന്നിരുന്നു. ഷാരുഖ് ഖാൻ എന്ന നിർമാതാവിനെക്കുറിച്ച് ട്രെയ്‌ലർ ലോഞ്ചിൽ വച്ച് സെയ്ഫ് അലി ഖാൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീ‍ഡിയയിൽ ശ്രദ്ധേയമാകുന്നത്.

ഷാരുഖ് ഖാനുമായുള്ള ഒരു ചെറിയ കൂടിക്കാഴ്ചയിലൂടെയാണ് താൻ ഈ പ്രൊജക്ടിലേക്ക് എത്തിയതെന്ന് സെയ്ഫ് അലി ഖാൻ പറയുന്നു. ഒരു നല്ല തിരക്കഥയുണ്ടെന്നും അത് കേൾക്കണമെന്നും ഷാരുഖ് ആവശ്യപ്പെട്ടു. കഥ കേൾക്കുകയും സംവിധായകൻ പുൽകിതിനെ കാണുകയും ചെയ്തു. ഷൂട്ടിങ് കഴിഞ്ഞതിന് ശേഷം ഷാരുഖ് സിനിമ കാണുകയും അദ്ദേഹത്തിന് അത് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു.

നിർമാതാവുമായുള്ള തന്റെ ഇടപെടൽ അത്ര മാത്രമായിരുന്നുവെന്ന് സെയ്ഫ് പറഞ്ഞു. സിനിമയുടെ നിർമാണ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്ന ഒരു വ്യക്തിയല്ല ഷാരുഖ് ഖാൻ എന്നും സെയ്ഫ് പറഞ്ഞു. ചിത്രത്തിന്റെ സെറ്റുകളിൽ അദ്ദേഹം ഒരിക്കൽ പോലും വന്നിരുന്നില്ല.

സംവിധായകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും അവർക്ക് ആവശ്യമുള്ള രീതിയിൽ സിനിമ നിർമിക്കാനുമുള്ള പൂർണ സ്വാതന്ത്ര്യം നൽകുന്ന നിർമാതാക്കളിൽ ഒരാളാണ് അദ്ദേഹം. തന്റെ സാന്നിധ്യം ചിലപ്പോൾ മറ്റുള്ളവർക്ക് അമിത സമ്മർദ്ദം ഉണ്ടാക്കിയേക്കാം എന്ന് അദ്ദേഹം മനസ്സിലാക്കുന്നു.

അതുകൊണ്ട് തന്നെ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സിനിമ ചെയ്യാനുള്ള അവസരം അദ്ദേഹം നൽകിയെന്നും, ദൈനംദിന ഇടപെടലുകൾ ഇല്ലാതെ തന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഉൾക്കൊണ്ട് സിനിമ ചെയ്യാൻ സാധിച്ചുവെന്നും സെയ്ഫ് കൂട്ടിച്ചേർത്തു.

2003 ൽ പുറത്തിറങ്ങിയ നിഖിൽ അദ്വാനിയുടെ കൽ ഹോ ന ഹോ എന്ന ചിത്രത്തിലാണ് സെയ്ഫും ഷാരുഖ് ഖാനും ഒന്നിച്ചഭിനയിക്കുന്നത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിച്ച് പുൽകിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കർത്തവ്യ.

രസിക ദുഗൽ, സഞ്ജയ് മിശ്ര, സാക്കിർ ഹുസൈൻ, മനീഷ് ചൗധരി, സൗരഭ് ദ്വിവേദി തുടങ്ങിയ മികച്ച താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മെയ് 15 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Cinema News: Actor Saif Ali Khan talks about Shah Rukh Khan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

Kerala CM Selection Live: വിഡി സതീശനു വേണ്ടി ആത്മഹത്യാ ശ്രമം, പരമ യോഗ്യന്‍ കെസിയെന്ന് ടി പത്മനാഭന്‍

ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റങ്ങൾ‌ ?; ശ്രേയസ് അയ്യര്‍ ടി20, ഏകദിന നായനാകും, റിപ്പോര്‍ട്ട്

പാത്രം കഴുകാനും കൗണ്ടർടോപ്പ് വൃത്തിയാക്കാനും ഒരു സ്ക്രബർ, അടുക്കളയിലെ അബദ്ധങ്ങൾ

'എനിക്ക് വേറെ വഴിയില്ല'; മകന്റെ കല്ലറ വൃത്തിയാക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് നടി; മക്കളെ ഒളിപ്പിച്ചു വച്ച് ഭര്‍ത്താവ്!

SCROLL FOR NEXT