സ്‌ക്രീന്‍ ഷോട്ട് 
Entertainment

ഡെപ്യൂട്ടി തഹസില്‍ദാറായി സൈജു കുറുപ്പ്; 'ജയ് മഹേന്ദ്രന്‍' ടീസറും റിലീസ് തീയതിയും പുറത്ത്

 ശ്രീകാന്ത് മോഹനാണ് സീരീസ് സംവിധാനം ചെയ്യുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ ഹിറ്റ് മലയാളം വെബ്‌സീരീസായ കേരള ക്രൈം ഫയലിന്റെ നിര്‍മാതാവും സംവിധായകനുമായ രാഹുല്‍ റിജി നായരുടെ ഏറ്റവും പുതിയ വെബ്‌സീരീസാണ് 'ജയ് മഹേന്ദ്രന്‍'. സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമായി എത്തുന്ന വെബ് സീരീസിന്റെ ടീസറും റിലീസിങ് തീയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.  ശ്രീകാന്ത് മോഹനാണ് സീരീസ് സംവിധാനം ചെയ്യുന്നത്.

'ജയ് മഹേന്ദ്രനില്‍' ഡെപ്യൂട്ടി തഹസില്‍ദാര്‍ മഹേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്.
പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍പ്പെടുന്ന സീരീസ് സോണി ലിവില്‍ ഫെബ്രുവരി ഒമ്പതിനാണ് സ്ട്രീം ചെയ്യുന്നത്.  സോണി ലിവ് വഴി റിലീസാവുന്ന ആദ്യ സീരീസെന്ന പ്രത്യേകതയുമുണ്ട്.

സൈജു കുറുപ്പിനെക്കൂടാതെ സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മണിയന്‍പിള്ള രാജു, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണം ചെയ്യുന്ന സീരീസിന്റെ സംഗീതം സിദ്ധാര്‍ത്ഥ പ്രദീപ്, എഡിറ്റിങ് ക്രിസ്റ്റി സെബാസ്റ്റ്യന്‍ എന്നിവരാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

'മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍; വെട്ടിമാറ്റലില്‍ മോഹന്‍ലാലും കലിപ്പില്‍?

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, 'വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല'