Saiju Kurup ഇൻസ്റ്റ​ഗ്രാം
Entertainment

'ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല; താല്പര്യമില്ലാഞ്ഞിട്ടും അത്തരം കാര്യങ്ങൾക്ക് നിന്നു കൊടുക്കാറുണ്ട്'

ഫാൻസ് ഉണ്ടാകാൻ വേണ്ടിയാണല്ലോ നമ്മൾ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

Author : Hima Prakash

ആരാധകർ ഉണ്ടാകാൻ വേണ്ടിയാണ് സിനിമയിൽ അഭിനയിക്കുന്നതെന്നും അവരെ ബഹുമാനിക്കണമെന്നും നടൻ സൈജു കുറുപ്പ്. ഫോട്ടോ എടുക്കാൻ തനിക്ക് അങ്ങനെ താല്പര്യം ഇല്ലെന്നും എന്നാൽ സിനിമയിൽ അത് പ്രധാനപ്പെട്ട ഘടകമാണെന്നും സൈജു പറഞ്ഞു. "ഫാൻസ് ഉണ്ടാകാൻ വേണ്ടിയാണല്ലോ നമ്മൾ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

വ്യക്തിപരമായി ഫോട്ടോ എടുക്കാൻ എനിക്ക് ഭയങ്കര മടിയുള്ള ആളാണ്. അങ്ങനെ നോക്കുകയാണെങ്കിൽ ഞാനൊരു തെറ്റായ പ്രൊഷനാണ് എടുത്തിരിക്കുന്നത്. ഇവിടെ ഫോട്ടോ എന്ന് പറയുന്നത് പ്രധാനപ്പെട്ട ഒരു ഘടകമാണ്. സെൽഫി മാത്രമല്ല, സിനിമയിൽ ഫോട്ടോ എടുക്കണം. ഫോട്ടോ സെഷൻസ് കാണും. മാ​ഗസിന് വേണ്ടിയോ ഒക്കെ നമുക്ക് ഫോട്ടോസ് വേണ്ടി വരും. ഇൻസ്റ്റയിൽ ഫോട്ടോസ് ഇടണം.

എന്നാലേ ഫോളോവേഴ്സ് കൂടുകയുള്ളൂ. ഫോട്ടോ എടുക്കാൻ വേണ്ടി ഒരുപാട് സമയം ചെലവാക്കുമ്പോൾ എന്റെ ക്ഷമ നശിക്കും. കാരണം അതെനിക്ക് ഒട്ടും താല്പര്യമില്ലാത്ത കാര്യമാണ്. പക്ഷേ, ഒരു രണ്ട് വർഷമൊക്കെ കഴിഞ്ഞ് ആ ഫോട്ടോ അന്ന് എടുത്തത് നന്നായി എന്ന് ഫീലും ചെയ്യാറുണ്ട്. പക്ഷേ ആ സമയത്ത് ഫോട്ടോ എടുക്കുന്നത് എനിക്കൊട്ടും താല്പര്യമില്ലാത്ത കാര്യമാണ്.

താല്പര്യമില്ലാഞ്ഞിട്ടും നമ്മളിത് ചിലപ്പോൾ എടുക്കുന്നുണ്ട്. നമ്മൾ ചിലപ്പോൾ എന്തെങ്കിലും ഒരു കാര്യം ആലോചിച്ച് ഭയങ്കര ടെൻഷനിൽ ആയിരിക്കും. ആ സമയത്ത് നമുക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല. അങ്ങനെയുള്ള സമയങ്ങളിൽ സെൽഫി എടുക്കാൻ പറയുമ്പോൾ ഞാൻ നിന്നു കൊടുക്കും. പക്ഷേ എന്റെ മുഖത്ത് ചിരി കാണില്ല.

ഒന്ന് ചിരിക്ക് എന്നൊക്കെ അപ്പോൾ ചിലർ പറയും. നമ്മളെന്ത് ടെൻഷനിലാണ് കടന്നു പോകുന്നതെന്ന് നമുക്കവരോട് വിശദീകരിച്ചു കൊടുക്കാൻ പറ്റില്ല. പിന്നെ ആർട്ടിഫിഷ്യൽ ചിരി നമ്മൾ ഉണ്ടാക്കി ചെയ്യണം. സിനിമയിൽ നമ്മൾ അഭിനയിക്കുന്നത് ആരാധകർ ഉണ്ടാകാൻ വേണ്ടിയാണ്. അവരെ നമ്മൾ തീർച്ചയായും ബഹുമാനിക്കണം. ജോലിക്ക് വേണ്ടി നമ്മൾ തിരഞ്ഞു കൊണ്ടേയിരിക്കുക.

ആൾക്കാരോട് സംസാരിച്ചു കൊണ്ടേയിരിക്കുക. നമുക്ക് സ്വന്തമായിട്ട് ഒരു ജോലി ഉണ്ടാക്കാൻ പറ്റുന്നില്ല. ഒരു ബിസിനസ് തുടങ്ങണമെങ്കിൽ പോലും ബാക്കിയുള്ളവരുടെ സഹായമില്ലാതെ നടക്കില്ല.

ആ ഒരു സപ്പോർട്ട് അഭിനേതാക്കളോടും സംവിധായകരോടും നിർമാതാക്കളോടുമൊക്കെ നമ്മൾ ചോദിച്ചു കൊണ്ടേയിരിക്കുക. ചാൻസ് ചോദിക്കുക എന്നാണ് എനിക്ക് സിനിമയിലേക്ക് വരാൻ ആ​ഗ്രഹിക്കുന്നവരോട് പറയാനുള്ളത്".- സൈജു കുറുപ്പ് ഷെഫ് നളന്റെ പോഡ്കാസ്റ്റിൽ പറഞ്ഞു.

Saiju Kurup on the love of his fans.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപിക്ക്; വിജയിച്ചതായി പ്രഖ്യാപനം; കോണ്‍ഗ്രസ് നിയമയുദ്ധത്തിന്

'ജോ​​ഗ ബൊണീറ്റോ... ദേ ഹാ മിൻ ​ഗൂക്ക്... വാമോസ്...'

ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല' ഒടിടിയിലേക്ക്; എവിടെ കാണാം

'മഴക്കള്ളന്റെ' വിളയാട്ടം ; പ്രസ് ക്ലബ്ബ് റോഡിലെ 7 കടകളിൽ കവർച്ച

മോദിക്ക് സ്തുതി, രാഷ്ട്രീയത്തിൽ മമതയ്ക്ക് ഒപ്പം; പ്രതിസന്ധിയിൽ കൈവിടാതെ ശത്രുഘ്നൻ സിൻഹ

SCROLL FOR NEXT