ഫയൽ ചിത്രം 
Entertainment

സൈന നേഹ്‌വാളിന്റെ ജീവിതം, റിലീസ് തിയതി പ്രഖ്യാപിച്ചു; ഈ മാസം തിയറ്ററിൽ  

അമോല്‍ ഗുപ്‌തെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാളിന്റെ ജീവിതം പറയുന്ന പരിണീതി ചോപ്ര നായികയാകുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.  'സൈന' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മാർച്ച് 26ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രം തിയറ്ററിൽ റിലീസിനെത്തും. അമോല്‍ ഗുപ്‌തെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

രാജ്യത്തെ മികച്ച അത് ലറ്റുകളിൽ ഒരാളായ സൈനയുടെ പ്രചോദനം നിറഞ്ഞ കഥ അവതരിപ്പിക്കുന്നു എന്ന് കുറിച്ചാണ് റിലീസ് പ്രഖ്യാപിച്ചത്. 2019ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും കോവിഡ് സാഹചര്യത്തില്‍ റിലീസ് നീണ്ടു. 

ആദ്യം ശ്രദ്ധ കപൂര്‍ സൈനയുടെ കഥാപാത്രം അവതരിപ്പിക്കും എന്നായിരുന്നു തീരുമാനം. ശ്രദ്ധ ഇതിനായി ബാഡ്മിന്റണ്‍ പരീശീലനം അടക്കം തുടങ്ങിയിരുന്നെങ്കിലും പിന്നീട് മറ്റ് സിനിമകളുടെ തിരക്കുമൂലം പിന്‍മാറുകയായിരുന്നു. പിന്നാലെയാണ് പരിണീതി ചിത്രത്തിലേക്കെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'