Aneet Padda ഇന്‍സ്റ്റഗ്രാം
Entertainment

17-ാം വയസില്‍ ഓഡിഷന്‍ തട്ടിപ്പിന് ഇരയായി, 70 ഓളം പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് ടേപ്പുകള്‍ അയച്ചു; 'സൈയ്യാര'യിലൂടെ നാഷണല്‍ ക്രഷ് ആയ അനീത് പദ്ദ

ബോളിവുഡിലെ ഇക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു സൈയ്യാര

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ പുത്തന്‍ താരോദയമാണ് അനീത് പദ്ദ. സൈയ്യാരയിലൂടെ യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറുകയായിരുന്നു അനീത്. ബോളിവുഡിലെ ഇക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു സൈയ്യാര. അനീത് പദ്ദയും അഹാന്‍ പാണ്ഡെയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോളിവുഡിന് സമ്മാനിച്ചത് രണ്ട് പുതിയ താരങ്ങളെക്കൂടിയാണ്. ബോളിവുഡിന്റെ ഭാവി താരങ്ങളായിട്ടാണ് ഇരുവരേയും കണക്കാക്കുന്നത്.

തന്റെ 22-ാം വയസില്‍, ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും രാജ്യത്തെ ചര്‍ച്ചാ വിഷയമായി മാറാന്‍ സാധിച്ചുവെങ്കിലും അനീതിന്റെ യാത്ര എളുപ്പമായിരുന്നില്ല. താരകുടുംബങ്ങളുടെ പാരമ്പര്യമൊന്നുമില്ലാതെയാണ് അനീത് ബോളിവുഡിലെത്തുന്നതും വിജയം കൈവരിക്കുന്നതും.

കുട്ടിക്കാലത്ത്, 10 വയസുള്ളപ്പോഴാണ് അനീത് ആദ്യമായി ഒരു സ്‌കൂള്‍ നാടകത്തില്‍ അഭിനയിക്കുന്നത്. അന്ന് ലഭിച്ച കയ്യടികള്‍ തന്റെ മനസില്‍ നടിയാകണം എന്ന മോഹം ജനിപ്പിച്ചുവെന്നാണ് അനീത് പറയുന്നത്. എന്നാല്‍ സുഹൃത്തുക്കളും അച്ഛനുമൊന്നും തന്നെ പിന്തുണച്ചില്ല. ഇതോടെ ആ മോഹം മാറ്റിവച്ചു. നടിയാവുക എന്ന സ്വപ്‌നം താന്‍ കാണാതായെന്നാണ് അനീത് പറയുന്നത്.

എന്നാല്‍ കൗമാരത്തിലേക്ക് കടന്നതോടെ ആ സ്വപ്‌നം വീണ്ടും അനീതിനെ തേടിയെത്തി. 17-ാം വയസില്‍ ഓണ്‍ലൈനില്‍ ഓഡിഷനുകളെക്കുറിച്ച് അന്വേഷിച്ച് തുടങ്ങി. പക്ഷെ ആ അന്വേഷണം അനീതിനെ എത്തിച്ചത് ഒരു തട്ടിപ്പ് വെബ്‌സൈറ്റിലായിരുന്നു. ''ഏതാണ്ട് എല്ലാ പ്രൊഡക്ഷന്‍ ഹൗസുകളുടേയും പക്കല്‍ എന്റെ ഓഡിഷന്‍ ടേപ്പുണ്ടാകും. വളരെ മോശം ബയോഡാറ്റയും സ്‌നാപ്ചാറ്റ് ഫില്‍റ്ററിട്ട ഫോട്ടുകളും'' അനീത് പറയുന്നു.

50-70 പ്രൊഡക്ഷന്‍ കമ്പനികള്‍ക്കാണ് കൊവിഡ് കാലത്ത് മാത്രം താന്‍ അവസരം ചോദിച്ച് മെയില്‍ അയച്ചതെന്നാണ് താരം പറയുന്നത്. ഈ സമയത്ത് എന്തെങ്കിലും നല്ല വേഷം കണ്ടെത്താനുള്ള കഠിനമായ പരിശ്രമത്തിലായിരുന്നു താനെന്നാണ് താരം പറയുന്നത്. എന്നാല്‍ പിന്നീട് കാസ്റ്റിങ് ഏജന്‍സികള്‍ വഴിയാണ് അവസരങ്ങള്‍ ലഭിക്കുന്നതെന്ന് തനിക്ക് മനസിലായെന്നും താരം പറയുന്നു. കോസ്‌മോപൊളിറ്റന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

രേവതി സംവിധാനം ചെയ്ത സലാം വെങ്കിയായിരുന്നു അനീത് പദ്ദയുടെ ആദ്യ സിനിമ. കജോളും വിശാല്‍ ജേത്വയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. പിന്നീട് പൂജ ഭട്ട്, റെയ്മ സെന്‍ തുടങ്ങിയവര്‍ക്കൊപ്പം ബിഗ് ഗേള്‍സ് ഡോണ്ട് ക്രൈ എന്ന വെബ് സീരീസില്‍ അഭിനയിച്ചു. ഈ സീരിസിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. പിന്നീടാണ് അനീതിനെ തേടി മോഹിത് സൂരി സൈയ്യാരയുമായി എത്തുന്നത്.

പുതുമുഖം അഹാന്‍ പാണ്ഡയായിരുന്നു സൈയ്യാരയിലെ നായകന്‍. അഹാന്‍ പാണ്ഡെയുടേയും അനീത് പദ്ദയുടേയും കെമിസ്ട്രി ചിത്രത്തിന് കയ്യടി നേടിക്കൊടുത്തു. 2025 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി ചിത്രം മാറി. ഇതോടെ ബോളിവുഡിലെ പുത്തന്‍ താരോദമായി മാറിയിരിക്കുകയാണ് അനീത് പദ്ദ. താരം തന്റെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം മഡ്ഡോക്ക് ഹൊറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ ചിത്രത്തിലെ നായിക അനീത് പദ്ദയാണെന്നാണ്.

Saiyaara fame Aneet Padda on how she fell into a scam website at the age of 17. She send her audition tape to 50-70 production houses during covid lockdown.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലയില്‍ ആഴത്തിലുള്ള മുറിവ്; മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം

'എല്ലാ ആംഗിളും പകര്‍ത്താനുള്ളതല്ല, ഇത് ചീപ്പ് സെൻസേഷനിലിസം'- കാമുകിയുടെ ഫോട്ടോ പ്രചരിപ്പിച്ചതിനെതിരെ ഹർദിക്

വിക്കറ്റ് വേട്ടയില്‍ പുതു ചരിത്രമെഴുതി ബുംറ; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളർ

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; ആക്രമണം മാവേലി എക്‌സ്പ്രസിന് നേരെ

ഈ രാശിക്കാർക്ക് വിദേശ കാര്യങ്ങളിൽ പുരോഗതി; ജോലിയിൽ ഉയർച്ച

SCROLL FOR NEXT