Salim Kumar Express Photo
Entertainment

'അ‍ഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീമായിരുന്നു, അതിന് ശേഷം ഞാൻ വിശാല ഹിന്ദുവായി'; പേരിന് പിന്നിലെ കഥ പറഞ്ഞ് സലിം കുമാർ

അച്ഛനും അതേക്കുറിച്ച് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടൻ സലിം കുമാറിന്റെ വിയോ​ഗത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. സലിം കുമാർ ഇനിയില്ലെന്ന കാര്യം സുഹൃത്തുക്കളിൽ പലർക്കും ഇതുവരെ വിശ്വസിക്കാൻ പോലുമായിട്ടില്ല. ജീവിതത്തെയും രാഷ്ട്രീയത്തെയുമൊക്കെ സരസമായി കൈകാര്യം ചെയ്ത ഒരാൾ കൂടിയായിരുന്നു അദ്ദേഹം. 'സലിം കുമാർ' എന്ന തന്റെ പേരിന് പിന്നിലെ കഥയും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.

"ചിറ്റാറ്റൂർ എൽപി സ്കൂളിൽ ചെന്നു. അപ്പോൾ എന്താ കുട്ടിയുടെ പേര് എന്ന് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു. സലിം എന്ന്. അപ്പോൾ ടീച്ചർ പറഞ്ഞു, അത് പറ്റില്ലല്ലോ. കാരണം കുട്ടി ഹിന്ദുവല്ലേ. പേര് കേട്ടാൽ മുസ്ലീങ്ങളെ പോലെ ഇരിക്കുന്നു. അച്ഛനും അതേക്കുറിച്ച് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ‌ അച്ഛൻ ചോദിച്ചു, എന്താ ചെയ്യുക ?.

അപ്പോൾ ടീച്ചർ പറഞ്ഞു, ഒരു കാര്യം ചെയ്യൂ, കുട്ടിയുടെ പേരിന്റെ കൂടെ ഒരു കുമാർ കൂടി ചേർത്തേക്കൂ എന്ന്. അങ്ങനെ കുമാർ ചേർത്ത് എന്നെ ഹിന്ദുവാക്കി. അതായത് അ‍ഞ്ചാം ക്ലാസ് വരെ ഞാൻ മുസ്ലീമായിരുന്നു. അഞ്ചാം ക്ലാസിന് ശേഷം ഞാൻ അങ്ങനെ വിശാല ഹിന്ദുവായി". - സലിം കുമാർ മൂവി വേൾഡിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ചിരിപ്പിക്കുക മാത്രമല്ല, പലപ്പോഴും നമ്മളെ ആഴത്തിൽ ചിന്തിപ്പിക്കുകയും സലിം കുമാർ ചെയ്തിരുന്നു. ചെയ്തു വച്ചിരിക്കുന്ന ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് മറക്കാനാകാത്തതാണ്. ഇന്ന് രാവിലെ 9 മണി മുതൽ 12 മണി വരെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനമുണ്ടാകും. ആയിരക്കണക്കിന് പേരാണ് പ്രിയനടനെ അവസാനമായി ഒരുനോക്ക് കാണാൻ പറവൂരിലേക്ക് ഒഴുകിയെത്തുന്നത്.

Salim Kumar opens up his name story.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളിമങ്ങാത്ത ചിരി!, സലിംകുമാറിന്റെ സംസ്‌കാരം ഇന്ന്; ഉച്ചയ്ക്ക് ഒരു മണി വരെ പറവൂരില്‍ പൊതുദര്‍ശനം

'അച്ഛന്‍ താഴെയുണ്ട്!' ഭയന്ന് പോയ കുട്ടിയോട് ആര്‍ക്കൊപ്പം പോകണമെന്ന് ചോദിക്കാനായില്ല; സന്ദേശം കൈമാറിയ അഭിഭാഷകനെ കണ്ടെത്തണമെന്ന് ഹൈക്കോടതി

കലഞ്ഞൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

'ഈ പാട്ട് കണ്ടപ്പോൾ ഞാൻ വിറച്ചുപോയി'; ഒടുവിൽ തബല ഭാസ്കരനും പോയി, ​'ഗ്രാമഫോണി'ലെ ​ഗാനത്തെക്കുറിച്ച് സലിം കുമാർ അന്ന് പറഞ്ഞത്

ബ്യൂഗിള്‍ സല്യൂട്ട് നല്‍കാന്‍ പൊലീസ്; സലിംകുമാറിന്റെ സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

SCROLL FOR NEXT