വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

കയ്യില്‍ സിഗരറ്റുമായി സല്‍മാന്‍ ഖാന്‍ ബിഗ് ബോസ് വേദിയില്‍, തെറി വിളിയും; വിവാദം

കയ്യില്‍ സിഗരറ്റുമായി ബിഗ് ബോസ് വേദിയില്‍ നില്‍ക്കുന്ന സല്‍മാന്‍ ഖാനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പര്‍താരമാണ് സല്‍മാന്‍ ഖാന്‍. ടെലിവിഷന്‍ ഷോ ആയ ബിഗ് ബോസ് ഹിന്ദിയുടെ അവതാരകന്‍ കൂടിയാണ് താരം. ബിഗ് ബോസിലെ സല്‍മാന്റെ ഇറങ്ങിപ്പോക്കും ചീത്തവിളിയുമെല്ലാം വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ വിവാദമാകുന്നത് ബിഗ് ബോസ് വേദിയില്‍ നിന്ന് പുറത്തുവന്ന താരത്തിന്റെ വിഡിയോ ആണ്. 

കയ്യില്‍ സിഗരറ്റുമായി ബിഗ് ബോസ് വേദിയില്‍ നില്‍ക്കുന്ന സല്‍മാന്‍ ഖാനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കൂടാതെ ലൈവില്‍ താരം തെറി വിളിക്കുന്നുമുണ്ട്. ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥി പുറത്തുപോകണം എന്നു പറഞ്ഞതാണ് താരത്തെ ചൊടിപ്പിച്ചത്. അതോടെ താരം മോശം വാക്കുകള്‍ ഉപയോഗിക്കുകയായിരുന്നു.  ബിഗ് ബോസ് ഒടിടി സീസണ്‍ 2 ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ വാരാന്ത്യ എപ്പിസോഡിലാണ് താരം എത്തുന്നത്. 

ഷോയില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്. ദേശിയ ടെലിവിഷനില്‍ നിന്നാണ് സല്‍മാന്‍ സിഗരറ്റ് വലിക്കുന്നത് എന്നാണ് വിമര്‍ശനം. കുട്ടികള്‍ ഉള്‍പ്പടെ കാണുന്ന പരിപാടിയിലാണ് ഇങ്ങനെ പെരുമാറുന്നതെന്നും അവര്‍ ചോദിച്ചു. നേരത്തെ മത്സരാര്‍ത്ഥികള്‍ ചുംബിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കുടുംബപ്രേക്ഷകര്‍ കാണുന്ന പരിപാടിയില്‍ ഇത്തരം വൃത്തികേടുകള്‍ അനുവദിക്കില്ല എന്നാണ് അന്ന് സല്‍മാന്‍ പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT