ഫയല്‍ ചിത്രം 
Entertainment

ഷാരുഖ് ഖാനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് സൽമാൻ ഖാൻ, ​ഗൗരി കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് റിപ്പോർട്ടുകൾ

ഇന്നലെ രാത്രിയോടെയാണ് ഷാരുഖിന്റെ മുംബൈയിലെ വസതിയായ മന്നത്ത് സൽമാൻ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹരികേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ഷാരുഖ് ഖാനെ വീട്ടിലെത്തി സന്ദർശിച്ച് സൽമാൻ ഖാൻ. ഇന്നലെ രാത്രിയോടെയാണ് ഷാരുഖിന്റെ മുംബൈയിലെ വസതിയായ മന്നത്ത് സൽമാൻ എത്തിയത്. പുതിയ ചിത്രമായ പഠാന്റെ ഷൂട്ടിങിനായി സ്പെയ്നിലേയ്ക്ക് യാത്ര തിരിക്കുന്നതിനു തൊട്ടുമുമ്പാണ് ആര്യൻ അറസ്റ്റിലാകുന്നത്. 

മകന്റെ അറസ്റ്റിൽ ഗൗരി ഖാൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും വാർത്തകളുണ്ട്. ഇന്റീരിയർ ഡിസൈനിങ് പ്രോജക്റ്റിനായി വരും ദിവസങ്ങളിൽ അവർ വിദേശയാത്ര നടത്തേണ്ടതായിരുന്നുവെന്നും ഇനി അത് മാറ്റിവയ്ക്കുമെന്നുമാണ് ​ഗൗരിയുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത്. സ്ഥിതിഗതികൾ അറിയാനായി ഷാറുഖ് എൻ‌സി‌ബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ട്. 

അറസ്റ്റ് വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ഷാരുഖ് ഖാൻ തന്റെ കാറിൽ അഭിഭാഷകരെ കാണാൻ പോകുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലില്‍ നടത്തിയ പാര്‍ട്ടിയില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് താരപുത്രനെ അറസ്റ്റ് ചെയ്തത്. ഇന്നലെ മുതൽ എൻസിബി കസ്റ്റഡിയിലാണ് ആര്യൻ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'