സാമന്ത ഇൻസ്റ്റ​ഗ്രാം
Entertainment

സാമന്ത മടങ്ങി വരുന്നു, ഇത്തവണ പക്ഷേ സിനിമയിലൂടെയല്ലെന്ന് മാത്രം

സുഹൃത്തിനൊപ്പം ഹെല്‍ത്ത് പോഡ്കാസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്ന് സാമന്ത

Author : സമകാലിക മലയാളം ഡെസ്ക്

ഇടവേളയ്ക്ക് ശേഷം താന്‍ തൊഴില്‍രംഗത്തേക്ക് മടങ്ങിവരുന്നുവെന്ന് പ്രഖ്യാപിച്ച് നടി സാമന്ത റൂത്ത്. 'സിറ്റഡല്‍' എന്ന വെബ് സിരീസിന് ശേഷം ഏഴ് മാസം താരം ഇടവേള എടുത്തിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നടി തീരുമാനിച്ചത്. ഇത്തവണ പോഡ്കാസ്റ്റിലൂടെയാണ് നടിയുടെ തിരിച്ചുവരവ്.

സുഹൃത്തിനൊപ്പം ഹെല്‍ത്ത് പോഡ്കാസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്ന് സാമന്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അടുത്ത ആഴ്ച പോഡ്കാസ്റ്റ് പുറത്തിറങ്ങും. എല്ലാവര്‍ക്കും ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.

പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തിന്റെ പിടിയിലാണ് താനെന്ന് നേരത്തെ സാമന്ത നേരത്തെ അറിയിച്ചിരുന്നു. എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. തുടര്‍ചികിത്സയ്ക്കും വിശ്രമത്തിനുമായാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്