'ചൈ' ടാറ്റു നീക്കം ചെയ്‌ത് സമാന്ത/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ചൈ' ടാറ്റു നീക്കം ചെയ്‌ത് സമാന്ത; ചിത്രങ്ങൾ വൈറൽ

പ്രണയത്തിലായിരുന്ന സമയത്ത് മൂന്ന് ടാറ്റുകളായിരുന്നു താരം ചെയ്‌തിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നാ​ഗചൈതന്യയുടെ പേരിൽ ചെയ്‌ത ചൈ ടാറ്റു നീക്കം ചെയ്‌ത് സമാന്ത റൂത്ത് പ്രഭു. നടി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളിൽ വയറിന്റെ ഭാ​ഗത്തുള്ള ടാറ്റു നീക്കം ചെയ്‌തെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം പ്രണയത്തിലായിരുന്ന സമയത്ത് മൂന്ന് ടാറ്റുകളായിരുന്നു താരം ചെയ്‌തിരുന്നത്. 

സമാന്തയുടെ കഴുത്തിന് പിന്നിലായി ചെയ്‌ത (YMC) ടാറ്റു ആയിരുന്നു ആദ്യത്തേത്. തമ്മിൽ കാണാൻ നിമിത്തമായ ആദ്യ സിനിമയുടെ ചുരുക്കപ്പേരാണ് അതെന്നാണ് സോഷ്യൽമീഡിയ കണ്ടുപിടിത്തം. പുരുഷന്റെ വാരിയെല്ലു കൊണ്ടാണ് അവന്റെ പങ്കാളിയ്ക്ക് ജീവൻ നൽകിയത് എന്ന സങ്കൽപത്തിൽ ചൈ എന്ന നാഗചൈതന്യയുടെ ചുരുക്കപ്പേരായിരുന്നു വലത് വശത്തുള്ള വാരിയെല്ലിന് മുകളിലായി താരം ടാറ്റു ചെയ്‌തത്. വിവാഹശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ ഈ ടാറ്റുവിനെക്കുറിച്ച് സമാന്ത ഒരിക്കൽ പറഞ്ഞിരുന്നു.

‘‘ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം (ഞാൻ ഇതുവരെ ഒളിപ്പിച്ചുവച്ചിരുന്ന ഏക ടാറ്റു ഇപ്പോൾ വെളിപ്പെടുത്തുന്നു. നാഗചൈതന്യ എന്റെ ഭർത്താവാണ് എന്റെ ലോകം).’’–ടാറ്റു ചിത്രം പങ്കുവച്ച് നടി കുറിച്ചു. സമാന്തയും നാഗചൈതന്യയും ഒരുപോലെ ചെയ്തിട്ടുള്ള കപ്പിൾ ടാറ്റുവാണ് മൂന്നാമത്തേത്. പരസ്പരം ഉന്നം വെച്ചിട്ടുള്ള ആരോ മാർക്കുകളാണത്. ഇവരുടെ കൈ തണ്ടയിലാണ് ഇത് പതിപ്പിച്ചിട്ടുള്ളത്. 2017 ലായിരുന്നു സാം-ചൈതന്യ വിവാഹം നടന്നത്. 2021 ലാണ് ഇരുവരും വേർപിരിയുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT