Maa Inti Bangaaram, Samantha  ഇൻസ്റ്റ​ഗ്രാം
Entertainment

സാമന്തയുടെ സോളോ ഹിറ്റായി 'മാ ഇൻടി ബം​ഗാരം'; ചിത്രം 50 കോടി ക്ലബ്ബിൽ, നന്ദി പറഞ്ഞ് നടി

സാമന്ത തന്നെയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സാമന്ത നായികയായെത്തിയ 'മാ ഇൻടി ബം​ഗാരം' എന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ചിത്രമിപ്പോൾ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. 19-ാം തീയതിയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യ ആഴ്ച തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സാമന്തയുടെ സോളോ ചിത്രം കൂടിയാണിത്.

സാമന്ത തന്നെയാണ് ചിത്രം 50 കോടി കടന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 'നിങ്ങളുടെ സ്നേഹം എന്ന് പറയുന്നത്, എന്റെ ലോകമാണ്. നന്ദി'- എന്നാണ് സാമന്ത കുറിച്ചിരിക്കുന്നത്. യൂ- ടേൺ, ഓ ബേബി, യശോദ തുടങ്ങിയ സാമന്തയുടെ സോളോ റിലീസിന്റെയെല്ലാം കളക്ഷനെയാണ് മാ ഇൻടി ബം​ഗാരം മറികടന്നിരിക്കുന്നത്.

ഗുൽഷൻ ദേവയ്യ, മഞ്ജുഷ മുക്കാവില്ലി, ദിഗന്ത് മഞ്ചാലെ, ഗൗതമി, ശ്രീമുഖി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. സാമന്ത തന്നെയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ.

ജബർദസ്ത് (2013), ഓ! ബേബി (2019) എന്നീ ചിത്രങ്ങൾക്ക് ശേഷം നന്ദിനിയും സാമന്തയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. സാമന്തയുടെ ജീവിത പങ്കാളിയും നിർമാതാവുമായ രാജ് നിദിമോരുവാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്.

Samantha starrer Maa Inti Bangaaram enters 50 crore club.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുരിതാശ്വാസ നിധിയിൽ അട്ടിമറി; 262 കോടി സഞ്ചിത നിധിയിലേക്ക് വകമാറ്റി; പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോർട്ട് സഭയിൽ

സമദാനിയെയും മാധവിക്കുട്ടിയെയും സംബന്ധിച്ച വിവാദ പരാമര്‍ശം നീക്കം ചെയ്ത് ഹൈക്കോടതി

ജവാന്‍ റം ഉണ്ടാക്കാന്‍ വാങ്ങിയ സ്പിരിറ്റ് മറിച്ചുവിറ്റു, ഡിസ്റ്റിലറിയില്‍ 1.48 ലക്ഷം ലിറ്റര്‍ ആവിയായി, എല്ലാം കോംപ്ലിമെന്റസ് ആക്കി സര്‍ക്കാര്‍!

'ഭര്‍ത്താവിനെ തേടുന്ന ഭാര്യ'; തമിഴ് മക്കള്‍ക്ക് മാത്രം അറിയാവുന്ന കഥ'; വിജയ്ക്ക് മറുപടി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?: സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 525 lottery result